സൗദിയിലെ സ്ത്രീകൾക്കും അവസരം; ഫുട്ബോൾ സ്റ്റേഡിയത്തിൽ മത്സരം കാണാൻ സ്ത്രീകൾക്ക് അനുമതി

സൗദിയിലെ തലസ്ഥാനമായ റിയാദിൽ ഈ മാസം 12ന് അൽ അഹ്ലി- അൽ ബാറ്റിൻ ക്ലബ്ബുകൾ തമ്മിലുള്ള മത്സരം കാണാൻ സ്ത്രീകളെ അനുവദിക്കുമെന്ന് സൗദി വാർത്താവിനിമയ മന്ത്രാലയം പത്രക്കുറിപ്പിൽ അറിയിച്ചു. സ്ത്രീകൾക്ക് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ള സൗദിയിൽ കായിക മത്സരങ്ങളിൽനിന്നും സ്റ്റേഡിയങ്ങളിൽനിന്നും സ്ത്രീകളെ വിലക്കിയിരുന്നു.
ഇത് ആദ്യമായാണ് ഫുട്ബോൾ സ്റ്റേഡിയത്തിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിക്കുന്നത്. അടുത്ത ദിവസങ്ങളിൽ ജിദ്ദയിലും ദമാമിലും നടക്കുന്ന മത്സരങ്ങൾക്കും സ്ത്രീകൾക്കു പ്രവേശനം അനുവദിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























