പ്രശ്നക്കാർക്കിനി ' ദുബായ് ' സ്വപ്നം കാണാൻ പോലും കഴിയില്ല; യു.എ.ഇ സർക്കാരിന്റെ പുതിയ നയം

യു.എ.ഇ: ലോകത്തിലെ സുരക്ഷിത രാജ്യങ്ങളുടെ പട്ടികയിൽ കിടംപിടിക്കനായി പുതിയ പദ്ധതിയുമായി യു.എ.ഇ സർക്കാർ മുന്നോട് വന്നിരിക്കുകയാണ്. യു.എ.ഇ യില്‍ ജോലി വിസയ്ക്കായി അപേക്ഷിക്കുന്നവര്‍ക്ക് സ്വഭാവ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുവാനുള്ള തയ്യാറെടുപ്പിലാണ് അധികൃതർ. തിങ്കളാഴ്ച ചേര്‍ന്ന യോഗമാണ് ഇത്തരത്തില്‍ ഒരു പുതിയ തീരുമാനമെടുക്കുവാൻ കാരണമായത്. ഫെബ്രുവരി നാലു മുതലാണ് പുതിയ നയം നിലവില്‍ വരിക എന്നും യു.എ.ഇ അധികൃതർ അറിയിച്ചിട്ടുണ്ട്.
വിസ ആവശ്യമുള്ള വ്യക്തി അയാൾ ജനിച്ച രാജ്യം നല്‍കുന്ന സ്വഭാവ സര്‍ട്ടിഫിക്കേറ്റൊ അല്ലെങ്കില്‍ ആ വ്യക്തി അഞ്ചു വര്‍ഷമായി താമസിച്ചുവരുന്ന രാജ്യത്തിന്റെ സര്‍ട്ടിഫിക്കേറ്റോ ആണ് വിസയ്ക്കായി നല്‍കേണ്ടത്. എന്നാൽ ഈ നിബന്ധന ജോലി വിസ ആവശ്യപ്പെടുന്നവർക്കു വേണ്ടി മാത്രം ആയിരിക്കും എന്നും അറിയിച്ചിട്ടുണ്ട്. അവരുടെ കൂടെ വരുന്ന ആശ്രിതര്‍ക്ക് സ്വഭാവ സെര്ടിഫിക്കറ്റിന്റെ ആവശ്യമില്ല.
https://www.facebook.com/Malayalivartha

























