ഇനി മുതൽ ആബുദാബിയിൽ ഹോൺ അടിക്കുന്നത് സൂക്ഷിച്ചും കണ്ടും വേണം; വമ്പൻ താക്കീതുമായി അബുദാബി പോലീസ്

അബുദാബി: നിയമങ്ങൾക്ക് കർക്കശക്കാരായ അബുദാബി സർക്കാർ പുതിയൊരു നിയമം കൂടി ഉൾപ്പെടുത്തിയിരിക്കുന്നു. ഹോണടിച്ച് ശബ്ദമലിനീകരണമുണ്ടാക്കുന്ന ഡ്രൈവര്‍മാർക്ക് 2000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും ലഭിക്കുമെന്ന് അബൂദാബി പോലിസ് അറിയിച്ചു.
ചില ഡ്രൈവര്‍മാരുടെ ഹോണടി കേട്ടാല്‍ ഇവര്‍ മല്‍സരയോട്ടത്തിന് ഇറങ്ങിയതാണെന്ന് തോന്നുമെന്ന് പോലിസ് സോഷ്യല്‍ മീഡിയയിലെ സന്ദേശത്തിലൂടെ ചൂണ്ടിക്കാട്ടിയിരുന്നു. അനാവശ്യമായി ഹോണടിക്കുന്നതും ഹെഡ്ലൈറ്റ് തെളിയിക്കുന്നതും മറ്റുള്ള ഡ്രൈവര്‍മാരുടെ ശ്രദ്ധ തിരിക്കാനും അതുവഴി അപകടം ക്ഷണിച്ചുവരുത്താനും കാരണമാവും. അച്ചടക്കത്തോടെ വാഹനമോടിക്കാത്തവരെ അത് ശീലിപ്പിക്കാന്‍ പിഴയല്ലാതെ വേറെ വഴിയില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു.
https://www.facebook.com/Malayalivartha

























