ഷാർജാ വീഥികൾ ഇനി രാജകീയം; ആഢംബര കാറുകളെ വെല്ലുന്ന സജ്ജീകരണങ്ങളുമായി ' ഹൈടെക് ബസ്സുകൾ '

ഷാര്‍ജ: ഷാർജയിൽ പൊതു ഗതാഗതത്തിനായി അത്യാഢംബര ബസുകള്‍ എത്തിയിരിക്കുന്നതായാണ് പുതിയ റിപ്പോർട്ടുകൾ. വിവിധ എമിറേറ്റുകളിലേക്ക് സേവനം നടത്താന്‍ 10 ആധുനിക സൗകര്യങ്ങളോടു കൂടിയ ബസുകലാണ് ഷാര്‍ജ റോഡ് ആന്റ് ട്രാഫിക് അതോറിറ്റി (എസ്.ആര്.ടി.എ) തിങ്കളാഴ്ച നിരത്തിലിറക്കിയത്. യു.എ.ഇയിലെ പൊതുമേഖലയിലെ ആദ്യ സ്മാര്‍ട്ട് ബസുകളാണിവ. മറ്റ് എമിറേറ്റുകള്‍ക്കിടയില്‍ ഷാര്‍ജയില്‍ നിന്ന് നടത്തുന്ന സര്‍വീസുകള്‍ക്കായാണ് 10 പുതിയ ബസുകള്‍ ഉപയോഗിക്കുക. 48 സീറ്റുള്ള ഈ ലക്ഷ്വറി ബസുകള്‍ ഒരു കോടി ദിര്‍ഹം ചെലവിലാണ് സര്വീസിനെത്തിച്ചിട്ടുള്ളത്.
അഡാപ്റ്റീവ് ക്രൂയിസ് കണ്ട്രോള്, ലേന്‍ മാനേജ്മെന്റ് സിസ്റ്റം തുടങ്ങിയ സ്മാര്‍ട്ട് സൗകര്യങ്ങളോടൊപ്പം പൊതുഗതാഗത സംവിധാനത്തിന്റെ കാര്യക്ഷമതയും നിലവാരവും മെച്ചപ്പെടുത്താന്‍ ബസ്സുകള്‍ സഹായിക്കുമെന്ന് എസ്.ആര്.ടി.എ പൊതു ഗതാഗത വിഭാഗം ഡയറക്ടര്‍ അബ്ദുല്‍ അസീസ് ആല് ജര്‍വാന്‍ അറിയിച്ചു.
നാലു നിരീക്ഷണ ക്യാമറകള്‍, പിന്‍വശ കാമറ, തീ, സ്മോക്ക് ഡിറ്റക്ടറുകള്‍, സ്മാര്‍ട്ട് ഫോണ്‍, ലാപ്ടോപ് ചാര്‍ജറുകള്‍, വായനാ ലൈറ്റുകള്‍, സുഖപ്രദമായ റെയ്ഞ്ചിങ് സീറ്റുകള്‍ തുടങ്ങിയ സവിശേഷതകൾ ബസിനെ കൂടുതൽ മനോഹരമാക്കുന്നു. പ്രകൃതിക്കിണങ്ങുന്ന യൂറോ ഫോര്‍ എന്‍ജിനുകളാണ് ബസിലുള്ളത്.
https://www.facebook.com/Malayalivartha

























