വമ്പൻ ഡിസ്‌കൗണ്ട് ഓഫറുകളുമായി എത്തിസലാത്; ഐ ഫോൺ ഉൾപ്പടെയുള്ള സ്മാർഫോണുകൾക്ക് വൻ വിലക്കുറവ്

ദുബായ്: പുതു വർഷത്തിൽ ഏവരെയും അമ്പരപ്പിച്ചു കൊണ്ടുള്ള വിൽപ്പനയാണ് എത്തിസലാത് തങ്ങളുടെ മാർക്കറ്റ് വഴി നടത്താൻ തീരുമാനിച്ചിരിക്കുന്നത്. ഐ ഫോണുകള്‍ക്കും സ്മാര്‍ട്ട് ഫോണുകള്‍ക്കും അറുപത് ശതമാനം വരെ ഡിസ്‌കൗണ്ട് നൽകാനാണ് ഇവരുടെ തീരുമാനം. ഇത്തിസലാത്ത് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്ന ഈ അവസരത്തിൽ വന്‍ വിലക്കുറവിലാണ് സ്മാര്‍ട്ട്ഫോണുകള്‍ വില്‍ക്കുന്നത്. ടെലികോം വരിക്കാര്‍ക്ക് അയച്ച സന്ദേശത്തിലൂടെയാണ് സ്മാര്‍ട്ട്ഫോണുകള്‍ക്ക് വന്‍ ഓഫര്‍ നല്‍കുന്ന വിവരം കമ്പനി പുറത്തുവിട്ടത്.
എന്നാൽ സ്മാര്‍ട്ട്ഫോണുകള്‍ക്ക് പുറമെ വിആര്‍ ഹെഡ്സെറ്റുകള്‍, വാച്ചുകള്‍, മറ്റ് സാങ്കേതിക ഉപകരണങ്ങള്‍ തുടങ്ങിയവയെല്ലാം തന്നെ 60 ശതമാനം വരെ ഇളവിൽ ലഭിക്കുമെന്നാണ് ഇത്തിസലാത്തിന്റെ ഔദ്യോഗിക വെബ്സൈറ്റ് പറയുന്നത്.
ഓഫര്‍ വിലയ്ക്ക് ഹാന്‍ഡ്സെറ്റുകള്‍ ഇത്തിസലാത്തിന്റെ ഔട്ട്ലറ്റുകളിലൂടെയും ഓണ്‍ലൈനിലൂടെയും ലഭ്യമാണെന്നു അറിയിച്ചിട്ടുണ്ട്.ഓണ്‍ലൈന്‍ വഴി വാങ്ങുന്നവര്‍ക്ക് ഫ്രീ ഡെലിവറിയാണ് കമ്പനി ഓഫര്‍ ചെയ്യുന്നത്. അതേസമയം, ചില ഹാന്‍ഡ്സെറ്റുകള്‍ക്ക് മാത്രമാണ് 60 ശതമാനം ഇളവ് നല്‍കുന്നതെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























