സൗദിയിൽ തൊഴില്‍ വിസ പുതുക്കാത്തവർ സൂക്ഷിച്ചോ...പുതുക്കിയില്ലെങ്കിൽ മുട്ടൻ പണി കിട്ടും

സൗദിയിൽ തൊഴില്‍ വിസ പുതുക്കാത്തവർ പെട്ടെന്ന് തന്നെ പുതുക്കിക്കോളൂ. തൊഴില്‍ വിസ പുതുക്കാത്ത വിദേശികള്‍ക്ക് മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് സൗദി. താമസരേഖയായ ഇഖാമ കാലാവധി തീരുന്നതിനു മുമ്പ് പുതുക്കണമെന്നും അല്ലെങ്കിൽ കർശന നടപടിയെടുക്കുമെന്നും സൗദി പാസ്പോര്‍ട്ട് വിഭാഗം അറിയിച്ചു.
ഇഖാമ പുതുക്കാത്തിരുന്നാൽ ആദ്യഘട്ടത്തില്‍ അഞ്ഞൂറ് റിയാല്‍ പിഴ ഈടാക്കും. രണ്ടാമത്തെ തവണ ആയിരം റിയാല്‍ ആയിരിക്കും പിഴ. മൂന്നാമതും പിടിക്കപ്പെടുകയാണെങ്കിൽ പതിനായിരം റിയാല്‍ പിഴയും നാടു കടത്തലുമായിരിക്കും ശിക്ഷ. കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ താമസ തൊഴില്‍ നിയമലംഘകരായ 361,370 വിദേശികള്‍ പിടിയിലായതായി പൊതുസുരക്ഷാ വിഭാഗം വെളിപ്പെടുത്തിയിട്ടുണ്ട്.
നിയമവിരുദ്ധമായി സൗദിയിലേക്ക് കടക്കുന്നതിനിടെ അതിര്‍ത്തികളില്‍ വെച്ചാണ് 4,758 പേര്‍ പിടിയിലായത്. ഇതില്‍ എഴുപത്തിയാറു ശതമാനം യമനികളും ഇരുപത്തിരണ്ട് ശതമാനം എത്യോപ്യക്കാരും ആണ്. 78,135 നിയമലംഘകരെ ഇതിനകം നാടു കടത്തിയതായും സുരക്ഷാ വിഭാഗം അറിയിച്ചു. 14,868 പേരെ ഉടന്‍ നാടു കടത്താനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. ഇതില്‍ 2,528 പേര്‍ സ്ത്രീകളാണ്. യാത്രാ രേഖകള്‍ ശരിയാക്കാന്‍ 58,076 നിയമലംഘകരുടെ വിവരങ്ങള്‍ ബന്ധപ്പെട്ട എംബസികള്‍ക്ക് കൈമാറിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























