സൈബർ കുറ്റകൃത്യങ്ങളെ വേരോടെ പിഴുതെറിയണം; മുന്നറിയിപ്പുമായി ദോഹ മന്ത്രാലയം

ദോഹ: രാജ്യത്തുണ്ടാകുന്ന സൈബർ കുറ്റകൃത്യങ്ങൾ കുറയ്ക്കാനായി പുതിയ നടപടികൾ എടുക്കാൻ നിർബന്ധിതരായിരിക്കുകയാണ് ഇവിടുത്തെ അധികൃതർ. സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവര്‍ക്കെതിരെ കര്‍ശനമായ ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്കിയിട്ടുണ്ടെങ്കിൽ പോലും ദിനംപ്രതി നൂറു കണക്കിന് കേസുകളാണ് ഇവിടെ രജിസ്റ്റർ ചെയ്യുന്നത്.
അപകീര്‍ത്തിപ്പെടുത്തല്‍, ഭീഷണിപ്പെടുത്തല്‍, വൈറസ് പടര്ത്തല്, ക്രഡിറ്റ് കാര്‍ഡുകളുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്തല്‍, മറ്റ് ഇലക്ട്രോണിക് തട്ടിപ്പുകള്‍ എന്നിങ്ങനെ നിരവധി കേസുകളാണ് പോലീസിന് തലവേദനായി മാറുന്നത്. വിവിധ ആവശ്യങ്ങളുമായി ബന്ധപ്പെട്ട് വരുന്ന ഇമെയിലുകളോട് പ്രതികരിക്കരുതെന്ന് മന്ത്രാലയം അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ലോട്ടറി അടിച്ചെന്ന് പറഞ്ഞ് കൊണ്ടുള്ള ഫോണ്‍, ഇമെയില്‍ സന്ദേശങ്ങളോടും പ്രതികരിക്കരുതെന്ന് മന്ത്രാലയം കൂട്ടിച്ചേർത്തു.
സൈബര്‍ കുറ്റകൃത്യവുമായി ബന്ധപ്പെട്ട് എന്തെങ്കിലും പരാതിയോ വിവരങ്ങളോ ലഭിക്കുന്നവര്‍ 2347444, 66815757, 999 എന്ന നമ്പറുകളിൽ വിളിച്ചറിയിക്കാവുന്നതാണ്.
https://www.facebook.com/Malayalivartha

























