ആശ്വാസം പകർന്നു യു.എ.ഇ ഫെഡറല്‍ ടാക്സ് ഡിപ്പാർട്മെന്റ്; ഇരുപത് ഫ്രീ സോണുകളെ നികുതിയില്‍ നിന്ന് ഒഴിവാക്കി

യു.എ.ഇ: യു.എ.ഇ.യില്‍ വാറ്റ് ബാധകമല്ലാത്ത ഫ്രീസോണുകളുടെ പട്ടിക ഫെഡറല്‍ ടാക്സ് അതോറിറ്റി പുറത്തിറക്കി. യു.എ.ഇ.യിലുള്ള 45 ഫ്രീസോണുകളില്‍ നിന്ന് ഇരുപത് ഫ്രീ സോണുകളാണ് മൂല്യവര്‍ധിത നികുതിയില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. വാറ്റ് നടപ്പില്‍ വന്ന് പത്തു ദിവസം പിന്നിടുന്ന ഈ അവസരത്തിലാണ് മന്ത്രിസഭാ തീരുമാനം ഫെഡറല്‍ ടാക്സ് അതോറിറ്റി വഴി പുറത്തുവിട്ടത്.
ഖലീഫ പോര്‍ട്ടിലെ ഫ്രീ ട്രേഡ് സോണ്‍, അബുദാബി എയര്‍പോര്‍ട്ട് ഫ്രീ സോണ്‍, ഖലീഫാ ഇന്‍ഡസ്ട്രിയല്‍ സോണ്‍, ദുബൈ ജബല്‍ അലി ഫ്രീസോണ്‍, ദുബൈ കാര്‍സ് ആന്റ് ഓട്ടോമാറ്റീവ് സോണ്‍, ദുബൈ ടെക്സ്റ്റയില്‍സ് സിറ്റി, അല്‍ഖൂസ് ഫ്രീ സോണ്‍, ഖിസൈസ് ഫ്രീ സോണ്‍, ദുബൈ ഏവിയേഷന്‍ സിറ്റി, ദുബൈ എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ഷാര്‍ജ ഹംരിയ ഫ്രീ സോണ്‍, ഷാര്‍ജ എയര്‍പോര്‍ട്ട് ഇന്റര്‍നാഷണല്‍ ഫ്രീസോണ്‍, അജ്മാന്‍ ഫ്രീസോണ്‍, ഉമ്മുല്‍ഖുവൈന്‍ ഫ്രീ ട്രേഡ് സോണ്‍, റാക് ഫ്രീ ട്രേഡ് സോണ്‍, റാക് മാരിടൈം സിറ്റി ഫ്രീസോണ്‍, റാക് എയര്‍പോര്‍ട്ട് ഫ്രീസോണ്‍, ഫുജൈറ ഫ്രീ സോണ്‍, ഫുജൈറ ഓയില്‍ ഇന്‍ഡസ്ട്രി സോണ്‍ എന്നിവയാണ് വാറ്റ് രഹിത ഫ്രീസോണ്‍ പട്ടികയില്‍ ഇടം നേടിയത്.
വാറ്റ് നിയമം 51 പ്രകാരം തെരഞ്ഞെടുക്കപ്പെട്ട ഫ്രീസോണുകള്‍ വഴിയുള്ള ഉത്പന്നങ്ങളുടെ ക്രയവിക്രയങ്ങള്‍ക്ക് നികുതി ഈടാക്കാനാകില്ല. പ്രധാനമായും കയറ്റുമതിയും ഇറക്കുമതിയുമായി ബന്ധപ്പെട്ട ഫ്രീസോണുകളാണ് ഇവ. ഉത്പന്നങ്ങള്‍ സൂക്ഷിക്കുന്നതിനും ഇടപാടുകള്‍ നടത്തുന്നതിനും എഫ്.ടി.എ. നിയന്ത്രണത്തിലുള്ള പ്രത്യേക ആഭ്യന്തര നടപടിക്രമങ്ങളും ഇവിടെയുണ്ട്.
https://www.facebook.com/Malayalivartha

























