വളയിട്ട കൈകൾ വളയംപിടിക്കാനൊരുങ്ങുന്നു; സൗദിയിൽ ഡ്രൈവർമാരാകാൻ ഒരുങ്ങി 10000 സ്ത്രീകൾ

സൗദി അറേബ്യ: സൗദിയിലെ ദിനംപ്രതിയുള്ള ഭരണ പരിഷ്‌ക്കാരങ്ങൾക്ക് പിന്നാലെ സ്ത്രീകൾക്കായുള്ള അവസരങ്ങളും കൂടി വരുന്നു. സൗദി ഭരണകൂടം സൗദിയില്‍ വാഹനമോടിക്കാന്‍ സ്ത്രീകള്‍ക്കുണ്ടായിരുന്ന നിരോധനം നീക്കുമെന്ന് വ്യക്തമാക്കിയതിന് തുടർന്ന് 10,000 സ്ത്രീകള്‍ ടാക്സിയോടിക്കാന്‍ തയ്യാറായി മുന്നോട്ടു വന്നിരിക്കുകയാണ്.
സൗദിയില്‍ ടാക്സി ഉപഭോക്താക്കളില്‍ 70 ശതമാനവും സ്ത്രീകളാണ്. സ്ത്രീകള്‍ക്ക് വണ്ടിയോടിക്കുന്നതിനുള്ള നിരോധനം 2018 ജൂണ്‍ മാസം നീങ്ങുന്നതോടെ ഒട്ടനവധി സാധ്യതകളാണ് ഭരണകൂടം മുന്നിൽ കാണുന്നത്.
സൗദിയില്‍ ഓണ്‍ലൈന്‍ ടാക്സി സേവനം നല്‍കുന്നത്തിൽ ഭൂരിഭാഗവും ഉബറും കാരീമുമാണ്.സ്വകാര്യാ കമ്പനികളുടെ ഇപ്പോഴുള്ള ടാക്സികള്‍ മുഴുവൻ ഓടിക്കുന്നത് പുരുഷന്‍മാരുമാണ്. 2017 സപ്തംബറില്‍ സ്ത്രീകള്‍ക്ക് വണ്ടിയോടിക്കാനുള്ള അനുമതി നല്‍കുമെന്ന് ഭരണകൂടം സൂചന നല്‍കിയതിന് പിന്നാലെ ഇരു കമ്പനികളും സ്ത്രീ ഡ്രൈവര്‍മാര്‍ക്കായുള്ള അന്വേഷണത്തിലായിരുന്നു.
https://www.facebook.com/Malayalivartha

























