ഇനിയും ഉയരങ്ങൾ കൈയ്യടക്കാൻ ബാക്കിയാണ്; ബഹിരാകാശത്തേക്ക് സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയുമായി ദുബായ്

ദുബായ്: മറ്റെല്ലാ മേഖലകളിലെയും പോലെ ബഹിരാകാശ മേഖലയിലും കൂടുതൽ ഉയരങ്ങൾ കീഴടക്കാനൊരുങ്ങുകയാണ് യുഎഇ. ഉപഗ്രവിക്ഷേപണ കേന്ദ്രം. 2021ല്‍ ബഹിരാകാശത്തു സ്വദേശി യാത്രികരെ എത്തിക്കാനുള്ള പദ്ധതിയും പുരോഗമിച്ചുകൊണ്ടിരിക്കുന്നു. 'അല്‍ യാഹ് 3' എന്ന ഉപഗ്രഹം 25 നു ഫ്രഞ്ച് ഗയാനയില്‍ നിന്നു വിക്ഷേപിക്കുമെന്നാണ് പുതിയ റിപ്പോർട്ടുകൾ..
പൂര്‍ണമായും സ്വദേശി ശാസ്ത്രജ്ഞര്‍ രൂപകല്‍പന ചെയ്തു നിര്‍മിച്ച ' ഖലീഫാസാറ്റ് ' ഉപഗ്രഹം ഈവര്‍ഷം പകുതിയോടെ വിക്ഷേപിക്കും. ദുബൈയിലെ മുഹമ്മദ് ബിന്‍ റാഷിദ് സ്പേസ് സെന്ററിൽ നിർമ്മിച്ച ഈ നിരീക്ഷണ ഉപഗ്രഹത്തിലെ ക്യാമറകള്‍ക്കു ഭൂമിയിലെ കൂടുതല്‍ വിശാലമായ ദൃശ്യങ്ങള്‍ സൂക്ഷ്മമായി പകര്‍ത്താനാകും. മിത്സുബിഷി ഹെവി ഇന്‍ഡസ്ട്രീസ് റോക്കറ്റിലാകും ഉപഗ്രഹം വിക്ഷേപിക്കുക. ഈ വര്‍ഷം പകുതിക്കുശേഷം രണ്ട് ഉപഗ്രഹങ്ങള്‍ കൂടി വിക്ഷേപിക്കുമെന്നുo അറിയിച്ചിരിക്കുന്നു.
മസ്ദര്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്നോളജിയും ഖലീഫ യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയും ചേര്‍ന്നു രൂപകല്‍പന ചെയ്ത മൈസാറ്റ് എന്ന ചെറു ഉപഗ്രഹമാണ് ഇതിലൊന്ന്. ഉപഗ്രഹ നിര്‍മ്മാണത്തില്‍ സ്വയംപര്യാപ്തത കൈവരിക്കാനുള്ള പദ്ധതികളുടെ ഭാഗമായാണ് ചെറു ഉപഗ്രങ്ങള്‍ വിക്ഷേപിക്കുക. ഭൂമിയെ നിരീക്ഷിക്കാനുള്ള ഹൈടെക് ക്യാമറകളും ഇതിലുണ്ടാകും. നഗരാസൂത്രണം, കാലാവസ്ഥാമാറ്റം, പരിസ്ഥിതി പഠനം, തീരനിരീക്ഷണം, മണല്‍ക്കാറ്റിനെക്കുറിച്ചുള്ള മുന്നറിയിപ്പ്, മേഖലയിലെ ജലഗുണനിലവാരം പരിശോധിക്കല്‍ തുടങ്ങിയവ ഉപഗ്രഹ ദൗത്യങ്ങളില്‍ പെടുന്നു. ഗുരുത്വാകര്‍ഷണം, നക്ഷത്രസമൂഹം എന്നിവയെക്കുറിച്ചും സൗരയൂഥ രഹസ്യങ്ങളെക്കുറിച്ചുമുള്ള പഠനഗവേഷണങ്ങള്‍ ഇതോടൊപ്പം യാഥാര്‍ഥ്യമാക്കും.
https://www.facebook.com/Malayalivartha

























