ജാഗ്രതൈ ! സൗദിയില്‍ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യത

സൗദിയില്‍ മഴയ്ക്കും ശക്തമായ പൊടിക്കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ സൗദിയിലെ ഭൂരിഭാഗം പ്രവിശ്യകളിലും കാലാവസ്ഥാ മാറ്റത്തിന് സാധ്യതയുണ്ടെന്നും അവർ അറിയിച്ചു. ഉത്തര, പശ്ചിമ മധ്യ മേഖലകളില്‍ താപനില ഉയരുകയും മണിക്കൂറില്‍ 55 കിലോ മീറ്ററിൽ കൂടുതൽ വേഗത്തില്‍ കാറ്റിന് സാധ്യതയുണ്ടെന്നും ഇത് ശക്തമായ പൊടിക്കാറ്റിന് കാരണമാകുമെന്നും കാലാവസ്ഥാ വിഭാഗം അറിയിച്ചു.
അതേസമയം സല്‍മാന്‍ രാജാവിന്റെ ഉത്തരവ് പ്രകാരം സൗദിയുടെ മുഴുവന്‍ ഭാഗങ്ങളിലും ഇന്ന് മഴക്കുവേണ്ടി പ്രത്യേക പ്രാര്‍ത്ഥനയും നടന്നു. വിവിധ പള്ളികളിലും പ്രത്യേകം സജ്ജീകരിച്ച സ്ഥലങ്ങളിലുമായിട്ടായിരുന്നു പ്രാര്‍ത്ഥന. കൂടാതെ രാജ്യത്തെ മുഴുവന്‍ സ്‌കൂളുകളിലും കോളേജുകളിലും മഴക്കായുള്ള പ്രത്യേക പ്രാര്‍ത്ഥനയും നടന്നിരുന്നു.
https://www.facebook.com/Malayalivartha

























