കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പ്; യുഎഇ ബാങ്കുകള്‍ കൂടുതല്‍ മലയാളികള്‍ക്കെതിരെ പരാതി നൽകി

കോടിക്കണക്കിന് രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പില്‍ കൂടുതല്‍ മലയാളികള്‍ക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ് യുഎഇയിലെ ബാങ്കുകൾ. ഇതുവരെ മലയാളികൾക്കെതിരെ ലഭിച്ചിരിക്കുന്നത് 52 പരാതികളാണ്. ഏഴ് കേസുകൾ എറണാകുളം ചീഫ് ചുഡീഷ്യല്‍ മജിസ്‌ടേറ്റ് കോടതിയില്‍ നല്‍കിയിട്ടുണ്ട്.
1200 കോടി രൂപയുടെ ബാങ്ക് വായ്പാ തട്ടിപ്പാണ് നടന്നിരിക്കുന്നത്. മൊത്തം ഇരുന്നൂറോളം കമ്പനികള്‍ വ്യാജ രേഖകള്‍ കാണിച്ച് യുഎ.ഇയിലെ ഏഴ് ബാങ്കുകളില്‍ നിന്ന് വായ്പ തട്ടിയെടുത്ത് മുങ്ങിയിട്ടുണ്ട്. യുഎഇ കേന്ദ്രീകരിച്ച് കമ്പനികള്‍ രജിസ്റ്റര്‍ ചെയ്യുകയും തുടര്‍ന്ന് ബാങ്ക് വായ്പ തരപ്പെടുത്തി മുങ്ങുകയും ചെയ്ത ആറ് കമ്പനികള്‍ക്കെതിരെയാണ് ബാങ്കുകള്‍ പരാതി നല്‍കിയത്. നാഷണല്‍ ബാങ്ക് ഓഫ് റാസ്ല്‍ ഖൈമ, നാഷണല്‍ ബാങ്ക് ഓഫ്, ഫുജൈറ, എന്നിവരാണ് പരാതിക്കാര്‍. രണ്ട് ബാങ്കുകള്‍ക്കാക്കായി 38 കോടി രൂപയാണ് ഈ കമ്പനികള്‍ നല്‍കാനുള്ളത്.
മലയാളികളുടെ ഉടമസ്ഥതയിലുള്ള അല്‍പിദ കംപ്യൂട്ടേഴ്‌സ്, ഓട്ടോമെക് സ്‌പെയര്‍ പാര്‍ട്‌സ്, യൂണികോള്‍ ഇലക്ട്രിക്കല്‍കസ്, അടക്കമുള്ള കമ്പനികള്‍ക്കെതിരായാണ് പുതിയ പരാതി. കോടതി നിര്‍ദ്ദശമനുസരിച്ച് കൊച്ചി ക്രൈംബ്രഞ്ച് ആണ് ഈ കേസ് അന്വേഷിക്കുന്നത്. ഇതിനിടെ അറസ്റ്റ് സാധ്യതയുണ്ടെന്ന് കാണിച്ച് നാഷണല്‍ ബങ്ക് ഓഫ് ഫുജൈറയില്‍ നിന്ന് ഒരു കോടി 36 ലക്ഷം രൂപ തട്ടിയെടുത്ത മലപ്പുറം സ്വദേശി സാബിര്‍ എറണാകുളം സിജെഎം കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയെങ്കിലും കോടതി തള്ളി. ഇയാളുൾപ്പെടെ പ്രതികളുടെ അറസ്റ്റ് ഉടന്‍ ഉണ്ടാകും. ചില പ്രതികള്‍ ഹൈക്കോടതിയിലും ഹര്‍ജി നല്‍കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha

























