വർണ്ണ വിസ്മയമൊരുക്കാൻ ബുർജ് ഖലീഫ തയ്യാറെടുക്കുന്നു ! ; " ലൈറ്റ് അപ്പ് ചൈനീസ് ന്യൂ ഇയര്‍ ഷോ " ചൈനീസ് സ്വദേശികള്‍ക്കും സന്ദര്‍ശകര്‍ക്കുമുള്ള സമ്മാനം

ചൈനീസ് പുതുവത്സരത്തെ വരവേൽക്കാൻ പുതിയ ലൈറ്റ് ഷോ ഒരുക്കാൻ ബുർജ് ഖലീഫ തയ്യാറെടുക്കുന്നു. ഡ്രാഗ പ്രമേയമാക്കി വെളിച്ചവും സംഗീതവും കൂട്ടിയിണക്കിയാണ് ഷോ അവതരിപ്പികാനായി ഒരുങ്ങുന്നത്. ഈ മാസം 16 മുതല്‍ 24 വരെ ദിവസവും രാത്രി എട്ടു മണിക്കും, പത്ത് മണിക്കും ലൈറ്റ് ഷോ നടക്കുമെന്ന് ഇമാര്‍ അറിയിച്ചു. ചൈനയുടെ വന്മതിലില്‍നിന്ന് പറന്നുയരുന്ന ഡ്രാഗണില്‍ നിന്നാണ് ഷോ തുടങ്ങുന്നത്.
ദുബായിലെ പ്രധാനസ്ഥലങ്ങളിലൂടെ യാത്രചെയ്ത് ദുബായ് ഫൗണ്ടനിലാണ് ഡ്രാഗന്റെ യാത്ര അവസാനിക്കുന്നത്. യു.എ.ഇ. യിലെ ചൈനീസ് സ്വദേശികള്‍ക്കും , ചൈനയില്‍ നിന്നെത്തുന്ന സന്ദര്‍ശകര്‍ക്കും വേണ്ടിയുള്ള സമ്മാനമാണ് " ലൈറ്റ് അപ്പ് ചൈനീസ് ന്യൂ ഇയര്‍ ഷോ " എന്ന് പേരിട്ടിരിക്കുന്ന ഷോയുടെ ലക്ഷ്യം. കണക്കുകൾ പ്രകാരം 253,000 ചൈനക്കാര്‍ രാജ്യത്തുണ്ടെന്നാണ് കാണിക്കുന്നതെന്നും സംഘാടകര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha

























