" ജോനാനയെ ജീവനോടെ ഫ്രീസറിൽ വച്ചത് ഞാൻ " ! ; ദുരൂഹ സാഹചര്യത്തില്‍ മരിച്ച ഫിലിപ്പൈൻ യുവതിയുടെ മരണത്തിന്റെ ചുരുളഴിയുന്നു

കുവൈറ്റില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ ഫിലിപ്പൈന്‍ ഗാര്‍ഹിക തൊഴിലാളി ജോനാന ഡാനിയേല ഡിമാഫിലിസിന്റെ മരണത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്തെത്തിയിരിക്കുന്നു. ലബനില്‍ പിടിയിലായ നാദര്‍ എസ്സാം അസാഫിന്റെ കുറ്റ സമ്മത മൊഴിയിലാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകള്‍ അറിയിച്ചിരിക്കുന്നത്.
യുവതിയെ ഫ്രീസറിനുള്ളില്‍ അടച്ചത് ജീവനോടെയാണെന്നും ആ സമയം അവള്‍ അബോധാവസ്ഥയിലായിരുന്നുവെന്നും താനാണ് യുവതിയെ ഫ്രീസറിനുള്ളിൽ ആക്കിയതെന്നും യുവാവ് പറയുന്നു.
ഒരു വർഷത്തിലേറെയായി ഫ്രീസറിനുള്ളില്‍ സൂക്ഷിച്ചിരുന്ന രീതിയില്‍ കണ്ടെത്തിയ മൃതദേഹം മരണപ്പെട്ട ഫിലിപ്പിയന്‍ യുവതിയുടേതാണെന്ന് ഡിഎന്‍എ പരിശോധനയ്ക്ക് ഒടുവിലാണ് കണ്ടെത്തിയിരുന്നത്.
വര്‍ഷങ്ങളായി അടഞ്ഞു കിടന്ന അപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. 2016ല്‍ കുവൈറ്റ് വിട്ട ലബനീസ് പൗരന്റെ ഉടമസ്ഥതയിലായിരുന്നു ഈ അപ്പാര്‍ട്ട്‌മെന്റ്. തന്റെ ഭാര്യയായ മോന ഹുസ്സന്‍ യുവതിയെ ക്രൂരമായി പീഡിപ്പിച്ചിരുന്നുവെന്നും. തങ്ങളെ സിറിയയില്‍ വച്ച് പിടികൂടിയിരുന്നുവെന്നും എന്നാല്‍ താന്‍ ലബനീസ് പൗരനായിരുന്നതു കൊണ്ട് തന്നെ ബയ്റൂട്ടിന് കൈമാറിയെന്നും തന്റെ ഭാര്യ ഡമാസ്കസില്‍ പൊലീസ് കസ്റ്റഡിയിലുണ്ടെന്നും യുവാവ് വെളിപ്പെടുത്തി .
https://www.facebook.com/Malayalivartha


























