ആദ്യം ഷൂ വലിച്ചെറിഞ്ഞു പിന്നെ കരാട്ടെ കിക്കുകളിലൂടെ ചവിട്ടി നിലംപരിശാക്കി; സൗദി യുവതിയുടെ ദേഷ്യപ്രകടനം ഇങ്ങനെ..! ; വൈറലായി വീഡിയോ

മുഹമ്മദ് ബിന്‍ സല്‍മാന്‍ അധികാരത്തിൽ വന്നതോടെ സ്ത്രീകൾക്ക് നല്ലകാലം തുടങ്ങിയെന്നു തന്നെ പറയാൻ കഴിയും. സ്ത്രീകൾക്ക് നൽകിയിട്ടുള്ള വിലക്കുകൾ ഒന്നൊന്നായി മാറ്റുവാൻ തുടങ്ങിയത് സൗദി സ്ത്രീ ജനതയുടെ മുന്നേറ്റത്തിന് കരുത്തേകി. ഓരോ സ്വാതന്ത്ര്യങ്ങളായി കിട്ടിയതോടെ അത് സമൂഹത്തില്‍ പ്രകടിപ്പിക്കാനും തുടങ്ങിയിരിക്കുകയാണ് സൗദിയിലെ യുവതികള്‍.
ജിദ്ദയിലെ ഫോര്‍ സ്റ്റാര്‍ ഹോട്ടലില്‍ നടന്ന ഈ സംഭവം ആ സ്വാതന്ത്ര്യ പ്രകടനത്തിന് തെളിവാണ്. ഭക്ഷണം ഇഷ്ടപ്പെടാതിരുന്നതിന് ഷെഫിനെ വിളിച്ചിറക്കി ഒരു യുവതി ശരിക്ക് പെരുമാറുന്നതിന്റെ വീഡിയോയാണ് പുറത്തുവന്നിരിക്കുന്നത്.
ഷെഫിനുനേര്‍ക്ക് ആദ്യം ഷൂ വലിച്ചെറിയുകയും പിന്നീട് കരാട്ടെ കിക്കുകളിലൂടെ അയാളെ നിലംപരിശാക്കുകയും ചെയ്തു. ജിദ്ദയിലെ അബു സെയ്ദ് ഹോട്ടലിലെ ഷെഫിനുനേര്‍ക്കാണ് ഈ ആക്രമണം ഉണ്ടായത്.
അടുക്കളയില്‍നിന്നും വിളിച്ചിറക്കിയായിരുന്നു പ്രകോപനമേതുമില്ലാതെയുണ്ടായ ആക്രമണം. വന്നയുടന്‍ യുവതി തന്റെ ചെരിപ്പ് ഷെഫിന് നേര്‍ക്ക് വലിച്ചെറിഞ്ഞു. ചെരിപ്പ് ദേഹത്തുകൊള്ളുന്നതില്‍നിന്ന് ഒഴിഞ്ഞുമാറാനായെങ്കിലും പിന്നീടുണ്ടായ തൊഴികളില്‍നിന്ന് രക്ഷപ്പെടാന്‍ പാവം ഷെഫിനായില്ല. സഹപ്രവര്‍ത്തകരും ഹോട്ടലിലുണ്ടായിരുന്ന മറ്റുള്ളവരും നോക്കിനില്‍ക്കെയാണ് പര്‍ദയണിഞ്ഞ യുവതി ഷെഫിനെ കൈകാര്യം ചെയ്തത്. എന്നാൽ എന്താണ് യുവതിയെ ഇത്രയേറെ പ്രകോപിപ്പിച്ച കാരണമെന്നു വ്യക്തമല്ല.
https://www.facebook.com/Malayalivartha


























