കാമുകനൊപ്പം മൂന്നു വർഷം ജീവിച്ചു, അതേസമയം പെൺവാണിഭകേന്ദ്രത്തിലും; യാഥാർഥ്യങ്ങൾ മനസിലാക്കിയതോടെ മനംനൊന്ത കാമുകൻ ചെയ്തതിങ്ങനെ...

പ്രണയമെന്ന ബന്ധം പരസ്പര വിശ്വാസത്തിൽ നിലനിൽക്കുന്ന ഒന്നാണ്. പ്രണയിക്കുന്നവർക്കിടയിൽ കള്ളത്തരമോ വിശ്വാസവഞ്ചനയോ ഉണ്ടായാൽ ആ ബന്ധം അധികനാൾ നിലനിൽക്കില്ലെന്നതും തീർച്ചയാണ്. ജീവനു തുല്യം പ്രണയിച്ച പെൺകുട്ടി കാണിച്ച വിശ്വാസ വഞ്ചനയാണ് ശ്രീലങ്കൻ യുവാവിന്റെ ഈ ഗതിയ്ക്ക് കാരണം.
സെയിൽസ്മാനായി ജോലി ചെയ്യുകയായിരുന്ന യുവാവ് മൂന്ന് വർഷമായി കാമുകിക്കൊപ്പം ജീവിക്കുകയും വിവാഹ ജീവിതം സ്വപ്നം കാണുകയും ചെയ്തിരുന്നു. എന്നാൽ കാമുകിയ്ക്ക് പെൺവാണിഭകേന്ദ്രത്തിലാണ് ജോലി എന്നറിഞ്ഞതോടെ തകർന്നു പോയ ഇയാൾ യുവതിയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.
പ്രണയബന്ധിതരായ യുവതിയും യുവാവും മൂന്നു വർഷത്തോളമായി ഒരുമിച്ചാണ് ജീവിച്ചിരുന്നതെന്നും ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നതായും കോടതി രേഖകൾ വ്യക്തമാക്കുന്നു. വീട്ടുജോലിക്കായി ഷാർജയിൽ എത്തിയ യുവതി സ്പോൺസറെ കബളിപ്പിച്ച് മുങ്ങിനടക്കുന്നതിനിടെയാണ് ശ്രീലങ്കൻ യുവാവുമായി പ്രണയത്തിലായത്. എന്നാൽ താൻ മുങ്ങിനടക്കുകയാണെന്ന കാര്യമോ, പെൺവാണിഭ കേന്ദ്രത്തിൽ ജോലി ചെയ്യുന്നുവെന്ന കാര്യമോ യുവതി ഇയാളോട് വെളിപ്പെടുത്തിയിരുന്നില്ല
കൊലപാതകം നടന്ന ദിവസം തനിക്ക് അജ്മാനിൽ ജോലി ലഭിച്ചെന്ന് പറഞ്ഞാണ് യുവതി താമസ സ്ഥലത്തു നിന്നും പുറത്തുപോയത്. ഇതിനിടെ പരസ്പരം ബന്ധപ്പെടാൻ വേണ്ടി തന്റെ കൈയിൽ ഫോണില്ലെന്നും അതിനാൽ യുവാവിന്റെ ഫോൺ എടുക്കുന്നുണ്ടെന്നും യുവതി പറഞ്ഞിരുന്നു. തുടർന്നു യുവാവിന്റെ മൊബൈൽ ഫോണും എടുത്താണ് യുവതി അജ്മാനിലേക്ക് പോയത്.
എന്നാൽ അജ്മാനിലേക്ക് പോകാനായി യുവതി ഫ്ലാറ്റിൽ നിന്നിറങ്ങിയതിന് പിന്നാലെയാണ് ശ്രീലങ്കൻ യുവാവ് യഥാർത്ഥ സംഭവമെന്താണെന്ന് മനസിലാക്കിയത്. ഇവരുടെ ഫ്ലാറ്റിന് സമീപം താമസിക്കുന്ന ഒരാളാണ് ഇക്കാര്യം യുവാവിനോട് ആദ്യം പറഞ്ഞത്.
ഒരു ഏഷ്യൻ സ്ത്രീ നടത്തുന്ന ഷാർജയിലെ പെൺവാണിഭ കേന്ദ്രത്തിലേക്കാണ് യുവതി പോയതെന്നായിരുന്നു അയൽവാസിയുടെ വെളിപ്പെടുത്തൽ. ഇതുകേട്ട ഉടൻ ശ്രീലങ്കൻ യുവാവ് ഷാർജയിലെ പെൺവാണിഭ കേന്ദ്രത്തിലെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ താൻ മൂന്നു വർഷമായി പ്രണയിച്ചിരുന്ന പെൺകുട്ടി പെൺവാണിഭ കേന്ദ്രത്തിലെ ലൈംഗിക തൊഴിലാളിയാണെന്ന് അയാൾക്ക് വ്യക്തമായി.
ഇതിനുപിന്നാലെ ഇരുവരും തമ്മിൽ ശക്തമായ വാക്കുതർക്കമുണ്ടായി. തന്റെ മൊബൈൽ ഫോൺ തിരികെ നൽകണമെന്ന് യുവാവ് പറഞ്ഞു. ഇതിനായി യുവതി ബാഗ് തുറക്കുമ്പോൾ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന കത്തി ഉപയോഗിച്ച് യുവതിയെ ഇയാൾ ആക്രമിക്കുകയായിരുന്നു.
പല തവണ കത്തി വലിച്ചൂരി കുത്തുകയും ചെയ്തു. എന്നാൽ പെട്ടെന്നുളള ദേഷ്യത്തിലാണ് അപ്രകാരം ചെയ്തതെന്നും യുവതിയെ രക്ഷിക്കാനും ആശുപത്രിയിൽ എത്തിക്കാനും ശ്രമിച്ചുവെങ്കിലും ഡ്രൈവർമാർ ആരും സമ്മതിച്ചില്ല. ജയിലിൽ പോകുന്നതിൽ നിന്നും രക്ഷപ്പെടാൻ സ്ഥലത്തു നിന്നും മുങ്ങാൻ ഒരു പാക്കിസ്ഥാൻ പൗരൻ നിർദേശിച്ചുവെന്നും പ്രതി പറയുന്നു.
എന്നാൽ തൊട്ടടുത്തുള്ള സ്റ്റേഷനിൽ വച്ച് പൊലീസ് ഇയാളെ പിടികൂടുകയായിരുന്നു. യുവതിയോട് തനിക്ക് എന്നും ഇഷ്ടമായിരുന്നുവെന്നും അപ്പോഴുണ്ടായ ദേഷ്യത്തിലാണ് ഇത്തരമൊരു പ്രവർത്തി ചെയ്തതെന്നും യുവാവ് പറയുന്നു.
https://www.facebook.com/Malayalivartha


























