ശരീര ലേപനങ്ങൾക്ക് യു.എ.ഇയില്‍ വിലക്ക്; നിവാസികള്‍ക്ക് ആരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്

യു.എ.ഇയില്‍ പ്രചരിക്കുന്ന മൂന്ന് ബ്രാന്‍ഡുകളുടെ രജിസ്റ്റര്‍ ചെയ്യാത്ത ശരീരം വെളുപ്പിക്കുന്ന ലേപനങ്ങള്‍ നിരോധിച്ചതായി റിപ്പോർട്ടുകൾ. ഇത്തരത്തിലുള്ള ലേപനങ്ങൾ ഉപയോഗിക്കരുതെന്നു യു.എ.ഇ നിവാസികള്‍ക്ക് ആരോഗ്യ വകുപ്പ് അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
ഹാനികരമായ ഹൈഡ്രോക്വിനോണ്‍ എന്ന പദാര്‍ത്ഥം അടങ്ങിയിരിക്കുന്ന ശരീരം വെളുപ്പിക്കുന്ന ലേപനങ്ങളാണ് അബുദാബി ആരോഗ്യവകുപ്പ് നിരോധിച്ചത്. എ.എച്ച്.എ ലൈറ്റനിംഗ് ജെല്‍, എച്ച്.ക്യു ലൈറ്റനിംഗ് ജെല്‍, ബയോണിക് ലൈറ്റനിംഗ് ജെല്‍ എന്നിവയാണ് നിരോധിച്ചത്.
https://www.facebook.com/Malayalivartha


























