ഖത്തർ - ഇന്ത്യ ചരക്ക് ഗതാഗതത്തിന് ആക്കം കൂട്ടാൻ അതിവേഗ കപ്പൽ സർവ്വീസ്

ഖത്തറിൽ നിന്ന് ഇന്ത്യയിലേക്കും തിരിച്ചുമുള്ള ചരക്ക് ഗതാഗതത്തിന് വേഗത കൂട്ടാനായി അതിവേഗ കപ്പൽ സർവ്വീസ് ആരഭിക്കുമെന്നു റിപ്പോർട്ടുകൾ. ഖത്തർ ഇന്ത്യ എക്സ്പ്രസ്സ് സർവ്വീസിന് ജൂൺ മാസത്തോടെ തുടക്കമാവും ഇതോടെ ഇരു രാജ്യങ്ങൾക്കുമിടയിലെ കടൽദൂരം 4 ദിവസമായി ചുരുങ്ങും.
ഖത്തറുമായുള്ള കയറ്റിറക്കുമതിയിൽ വൻതോതിൽ വർദ്ധനവ് രേഖപ്പെടുത്തിയിരിക്കെ പുതിയ കപ്പൽപ്പാത ഇതിന് ആക്കം കൂട്ടുമെന്നാണ് പ്രതീക്ഷ. ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യോൽപ്പന്നങ്ങളാണ് ഇപ്പോൾ കാര്യമായി ഖത്തറിലേക്കെത്തുന്നത്. അതിവേഗ പാത വരുന്നതോടെ ഇന്ത്യയിൽ നിന്നുള്ള ഭക്ഷ്യഇറക്കുമതിയിൽ കുതിച്ചു ചാട്ടമുണ്ടാകും.
ഇന്ത്യയുമായുള്ള വ്യാപാരബന്ധം ശക്തിപ്പെടുത്താനായി ഇന്ത്യ ഖത്തർ ബിസിനസ്സ് ഫോറം സംഘടിപ്പിച്ച ഗ്ലോബൽ എക്സ്പോയും ഭക്ഷ്യഉച്ചകോടിയും ഇതിന് മുതൽക്കൂട്ടാവും. ഖത്തറിനുമേൽ അയല്രാജ്യങ്ങളേർപ്പെടുത്തിയ ഉപരോധം ആരംഭിച്ചതിനുശേഷം ഖത്തറും ഇന്ത്യയും തമ്മിലുള്ള വ്യാപാര ഇടപാടുകളിൽ ക്രമാനുഗത വളർച്ചയാണ് രേഖപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























