അമേരിക്കയില്‍ വീണ്ടും സ്‌ഫോടനം: ടെക്‌സാസിലെ വളനിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 60 മരണം

അമേരിക്കയിലെ ടെക്‌സാസില്‍ വളനിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അറുപതോളം പേര്‍ സ്‌ഫോടനത്തില്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. നിരവധിപേര്‍ക്ക് പരിക്കേറ്റിട്ടുമുണ്ട്. സ്‌ഫോടനത്തെ തുടര്‍ന്ന് ചുറ്റുപാടുള്ള വീടുകളിലും തീപടര്‍ന്നതായി റിപ്പോര്‍ട്ടുണ്ട്. അമേരിക്കന്‍ പ്രാദേശിക സമയം വൈകീട്ട് 7:50 ഓടെയാണ് സ്‌ഫോടനം ഉണ്ടായത്. സംഭവസ്ഥലത്തിന് 20 കിലോമീറ്റര്‍ ചുറ്റളവ് വരെ സ്‌ഫോടന ശബ്ദം കേട്ടതായി പ്രദേശ വാസികള്‍ പറയുന്നു. കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്
മൂന്നു ദിവസത്തിനിടെ അമേരിക്കയിലുണ്ടായ രണ്ടാമത്തെ സ്‌ഫോടനമാണിത്. കഴിഞ്ഞ ദിവസം ബോസ്‌റ്റണ്‍ മാരത്തണ്‍ മത്സരത്തിനിടെ ഇരട്ട സ്‌ഫോടനം നടന്നിരുന്നു. ഇതില്‍ മൂന്നു പേര്‍ മരിക്കുകയും നൂറ്റമ്പതോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. വേള്‍ഡ് ട്രേഡ് സെന്റര്‍ സ്‌ഫോടനത്തിനുശേഷം അമേരിക്കയെ ഞെട്ടിച്ച സ്‌ഫോടനമാണ് ബോസ്‌റ്റണില്‍ നടന്നത്.
വേള്‍ഡ് ട്രേഡ് സെന്റര്‍ സ്‌ഫോടനത്തിനുശേഷം വന്‍ സുരക്ഷാ ക്രമീകരണമാണ് അമേരിക്കയില്‍ ഏര്‍പ്പെടുത്തിയിരുന്നത്. ഇതിനെ തുടര്‍ന്ന് അടുത്ത ദിവസങ്ങളില്‍ സംഭവിച്ച സ്‌ഫോടന പരമ്പരകള്‍ അമേരിക്കയെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.
അതിനിടെ ബോസ്‌റ്റണില്‍ സ്‌ഫോടനം നടത്തിയതെന്ന് സംശയിക്കുന്ന ഒരാള്‍ പോലീസ് വലയിലായതായിട്ടാണ് വിവരം. സ്‌ഫോടനത്തിനു മുന്‍പ് ക്യാമറയില്‍ പതിഞ്ഞ രണ്ട് വീഡിയോ ദൃശ്യങ്ങളില്‍ നിന്നുമാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രഷര്‍കുക്കര്‍ സ്‌ഫോടനമാണ് ബോസ്‌റ്റണില്‍ നടന്നതെന്നും റിപ്പോര്‍ട്ടുണ്ട്.
https://www.facebook.com/Malayalivartha























