തെരെഞ്ഞെടുപ്പില്‍ മത്സരിക്കാമെന്ന മോഹം പൊലിഞ്ഞു: അറസ്റ്റ് ഭയന്ന് മുഷറഫ് മുങ്ങി
പാക്കിസ്ഥാന് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫ് ഒളിവില്‍ പോയി. ജാമ്യം നീട്ടി നല്കാന് ഇസ്ലാമാബാദ് ഹൈകോടതി വിസമ്മതിക്കുകയും അറസ്റ്റ് ചെയ്യാന്‍ ഉത്തരവിടുകയും ചെയ്ത പശ്ചാത്തലത്തിലാണ് മുഷറഫ് മുങ്ങിയത്. അംഗരക്ഷകരുടെ സഹായത്തോടെയാണ് അദ്ദേഹം കോടതി പരിസരത്തുനിന്ന് രക്ഷപ്പെട്ടത്. ബുള്ളറ്റ് പ്രൂഫ് വാഹനത്തിലാണ് മുഷാറഫ് കോടതിയില്‍നിന്നു കടന്നുകളഞ്ഞത്.
പട്ടാള അട്ടിമറിയെ തുടര്‍ന്ന് അധികാരം പിടിച്ചെടുത്ത മുഷാറഫ് 2007ല്‍ കോടതികളെ വരുതിയിലാക്കുകയും തന്റെ നിര്‍ദേശങ്ങള്‍ അനുസരിക്കാത്ത ജഡ്ജിമാരെ തടങ്കലിലാക്കുകയും ചെയ്തിരുന്നു. ഇതുള്പ്പെടേയുള്ള നിരവധി കേസുകളിലാണ് മുഷറഫിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
നാലു വര്‍ഷത്തോളമായി പ്രവാസി ജീവിതം നയിക്കുകയായിരുന്ന മുഷറഫ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ് പാകിസ്താനിലേക്ക് മടങ്ങിയെത്തിയത്. 2007 നവംബറില്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനും ജഡ്ജിമാരെ പിരിച്ചുവിട്ടതിനും അഭിഭാഷകര്‍ നല്കിയ ഹര്‍ജിയിലാണ് മുഷാറഫിനെതിരേ വിചാരണ നടക്കുന്നത്. ബലൂച് നാഷണലിസ്റ്റ് നേതാവ് അക്ബര്‍ ബുഗ്തിയുടേയും മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെയും മരണവുമായി ബന്ധപ്പെട്ട കേസിലും അദ്ദേഹത്തിനെതിരെ കുറ്റം ചുമത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha