ചൈനയിലുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു
കഴിഞ്ഞ ശനിയാഴ്ച ചൈനയില്‍ ഉണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. റിക്ടര്‍ സ്കെയിലില്‍ 7 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തില്‍ ഏകദേശം 12,000 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഭൂകമ്പത്തിനു പിന്നാലെ നിരവധി തുടര്‍ചലനങ്ങള്‍ ഉണ്ടായതായും ഔദ്യോഗിക കേന്ദ്രങ്ങള്‍ അറിയിച്ചു. 1.40 മില്ല്യണ്‍ വീടുകള്‍ തകര്‍ന്നിട്ടുണ്ട്.രക്ഷാ പ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ശക്തമായ തുടര്‍ ചലനങ്ങള്‍ രക്ഷാ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിക്കുന്നതായി അധികൃതര്‍ അറിയിച്ചു. കൂടാതെ ദുരന്തബാധിത മേഖലകളില്‍ മഴപെയ്യുന്നതും രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതികൂലമാകുന്നുണ്ട്.
https://www.facebook.com/Malayalivartha