"വൈറ്റ് ഹൗസില്‍ ഇരട്ട സ്ഫോടനം. ഒബാമയ്ക്ക് പരിക്ക്.": അമേരിക്കന്‍ വിപണിയില്‍ വന്‍ ഇടിവ്
വൈറ്റ് ഹൗസില്‍ ഇരട്ടസ്ഫോടനം. ഒബാമയ്ക്ക് പരിക്ക് എന്ന വ്യാജ ട്വിറ്റര്‍ പോസ്റ്റിനെ തുടര്‍ന്ന് അമേരിക്കന്‍ ഓഹരി വിപണി ഇടിഞ്ഞു. പ്രമുഖ വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റ് പ്രസ്സിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്താണ് വ്യാജ സന്ദേശം പോസ്റ്റ് ചെയ്തത്. സന്ദേശത്തെ തുടര്‍ന്ന് അമേരിക്കന്‍ ജനത ഒന്നടങ്കം പരിഭ്രാന്തരായി. അമേരിക്കന്‍ ഓഹരി വിപണിയായ ഡൗജോണ്‍സ് 150 പോയിന്റുവരെ ഇടിഞ്ഞു.
തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തതു മനസിലാക്കിയ അസോസിയേറ്റ് പ്രസ് അക്കൗണ്ട് മരവിപ്പിച്ചു. വ്യാജ സന്ദേശം പരന്നതിനെ തുടര്‍ന്ന് വൈറ്റ് ഹൗസ് വക്താവ് ജയ് കാര്‍നി സന്ദേശം വ്യാജമാണെന്ന് പ്രസ്താവനയിറക്കി. ഇതോടൊണ് ജനങ്ങളുടെ പരിഭ്രാന്തി അകന്നത്. സംഭവത്തെ കുറിച്ച് അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐ അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha