ബംഗ്ലാദേശില്‍ എട്ടുനില കെട്ടിടം തകര്‍ന്ന് 82 മരണം

ബംഗ്ലാദേശില്‍ എട്ടുനില കെട്ടിടം തകര്‍ന്നു വീണ് 82 മരണം. 700ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടേയും നില അതീവ ഗുരുതരമാണ്. ബംഗ്ലാദേശ് തലസ്ഥാനമായ ധാക്കയുടെ സമീപ പ്രദേശത്താണ് അപകടം നടന്നത്. നരവധിപേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.. അതിനാല്‍ തന്നെ മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. കെട്ടിടത്തില്‍ മുന്നൂറോളം കടകള്‍ പ്രവര്‍ത്തിച്ചിരുന്നു. നിയമവിരുദ്ധമായാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത് എനനാണ് വിവരം. ഇന്നലെ കെട്ടിടത്തില്‍ വിള്ളലുകള്‍ കണ്ടെത്തിയതായി തൊഴിലാളികള്‍ പരാതിപ്പെട്ടിരുന്നെങ്കിലും മാനേജര്‍മാര്‍ അത് കാര്യമായി എടുത്തില്ലയെന്ന ആരോപണമുണ്ട്.
https://www.facebook.com/Malayalivartha