മാലിയില്‍ നിന്നും ഫ്രഞ്ച് സൈന്യം പിന്മാറുന്നു
ഫ്രഞ്ച് സൈന്യം മാലി നഗരമായ തിംബുക്തുവില്‍ നിന്നു പിന്മാറുന്നു. മൂന്നു മാസത്തെ സൈനിക നടപടിക്കു ശേഷമാണ് ഈ പിന്‍വാങ്ങല്‍. ഫ്രഞ്ച് സൈനിക വക്താവാണ് ഇക്കാര്യം അറിയിച്ചത്. ഇസ്ലാമിക വിമതര്‍ കലാപം അഴിച്ചുവിട്ട മാലിയില്‍ മാസങ്ങളോളം നീണ്ട അധിനിവേശത്തിനൊടുവില് സംഘര്‍ഷത്തിന് അയവു വന്ന ശേഷമാണു മാലി സേനയ്ക്കു സുരക്ഷാചുമതല കൈമാറിയത്. ഇതോടെ അല്‍ക്വയ്ദ ബന്ധമുള്ള ഇസ്ലാമിക വിമതരാല്‍ ഭീഷണി നേരിടുന്ന പ്രദേശങ്ങള്‍ സംരക്ഷിക്കാന്‍ മാലി സൈനികര്‍ക്കു കഴിയുമോ എന്ന ആശങ്ക ഉയരുന്നുണ്ട്. ജനുവരിയിലാണ് തിംബുക്തുവില്‍ ഫ്രഞ്ച് സൈനിക നടപടി ആരംഭിച്ചത്. പത്തു മാസമായി നഗരത്തില്‍ ഭീകരവാഴ്ച നടത്തിയിരുന്ന വിമതരെ മരുഭൂമിയിലേക്കു പായിക്കാന്‍ സൈനികര്‍ക്കു സാധിച്ചു.
https://www.facebook.com/Malayalivartha