ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ റഹ്മാന്‍ മാലിക്കിനെ ചോദ്യം ചെയ്യും

പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി ബേനസീര്‍ ബൂട്ടോ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട് മുന്‍ ആഭ്യന്തര മന്ത്രി റഹ്മാന്‍ മാലിക്കിനെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി ചോദ്യം ചെയ്യും. 2007ല്‍ ഭൂട്ടോ കൊല്ലപ്പെടുന്ന സമയത്ത് മാലിക്കിനായിരുന്നു അവരുടെ സംരക്ഷണ ചുമതല. ഭൂട്ടോ വധവുമായി ബന്ധപ്പെട്ട് മുന്‍ പാക് പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ ചോദ്യം ചെയ്‌തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് മാലിക്കിനെ ചോദ്യം ചെയ്യാന്‍ തീരുമാനിച്ചത്. ഇതിനായി മാലിക്കിന് ഉടന്‍ തന്നെ നോട്ടീസ് നല്‍കുമെന്ന് അന്വേഷണ ഏജന്‍സി അറിയിച്ചു. റാവല്‍പിണ്ടിയിലെ ഒരു പൊതു റാലിയില്‍ പങ്കെടുത്തു കൊണ്ടിരിക്കെ 2007 ഡിസംബര്‍ 27 നാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടത്.
https://www.facebook.com/Malayalivartha