ഇറാഖില്‍അല്‍ ജസീറയടക്കം പത്തു ചാനലുകളുടെ ലൈസന്‍സ് റദ്ദുചെയ്യാന്‍ തീരുമാനം

ഇറാഖില്‍ അല്‍ജസീറയടക്കമുള്ള പത്തു വാര്‍ത്താ ചാനലുകളുടെ ലൈസന്‍സ് റദ്ദുചെയ്യുന്നു. ചാനലുകള്‍ രാജ്യത്ത് അക്രമവും വിഭാഗീയതയും വളര്‍ത്താന്‍ ശ്രമിക്കുന്നു എന്നാരോപിച്ചാണ് സര്‍ക്കാരിന്റെ ഈ നടപടി. അല്‍ ജസീറയെ കൂടാതെ ബാഗ്‌ദാദ്, അല്‍സഖറിയ ന്യൂസ്,ബാബിലോണിയന്‍,അല്‍ ഗര്‍ബിയാഹ് തുടങ്ങി 10 പ്രമുഖ ചാനലുകളുടെ ലൈസന്‍സാണ് താല്‍ക്കാലികമായി സസ്‌പെന്റ് ചെയ്യാന്‍ തീരുമാനിച്ചിരിക്കുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ ഈ നടപടിക്കെതിരെ പ്രതിഷേധം ശക്തമായിട്ടുണ്ട്. ഇത്തരത്തിലുള്ള ആരോപണം ഉന്നയിച്ച് തങ്ങളെ വിലക്കാന്‍ സാധിക്കില്ലെന്ന് അല്‍ജസീറ വൃത്തങ്ങള്‍ അറിയിച്ചു. തങ്ങള്‍ക്ക് ഇറാഖില്‍ പ്രവര്‍ത്തിക്കാനുള്ള സ്വാതന്ത്രം അനുവദിക്കണമെന്നും അല്‍ ജസീറ ആവശ്യപ്പെട്ടു.
കഴിഞ്ഞയാഴ്‌ച രാജ്യത്ത് ആരംഭിച്ച ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ചാനലുകള്‍ക്കെതിരെ നടപടിക്ക് സര്‍ക്കാര്‍ തുനിഞ്ഞത്. ഷിയ-സുന്നി സംഘര്‍ഷത്തില്‍ കഴിഞ്ഞയാഴ്‌ച 215 പേരാണ് മരിച്ചത്. സുന്നി വിഭാഗത്തിനെതിരെ ഇറാഖിലെ ഭൂരിപക്ഷ വിഭാഗമായ ഷിയ തീവ്രവാദത്തിന്റെ പേരില്‍ ആക്രമണം നടത്തുന്നു എന്നാരോപിച്ചുള്ള പ്രതിഷേധം തെരുവിലേക്ക് വ്യാപിക്കുകയും തുടര്‍ന്ന് സംഘര്‍ഷം പൊട്ടിപ്പുറപെടുകയുമായിരുന്നു.
https://www.facebook.com/Malayalivartha