ലണ്ടനിൽ പെൺകുട്ടികളെ ലൈംഗിക അടിമകളാക്കിയും ചിത്രങ്ങൾ പകർത്തി ബാല പീഡകന് നൽകുകയും ചെയ്ത സംഭവത്തിൽ സോഫിയ്ക്ക് തടവ് ശിക്ഷ; പതിനെട്ടാം വയസ്സിൽ ഏറ്റവും പ്രായംകുറഞ്ഞ ബാലപീഡകയെന്ന കുപ്രസിദ്ധിയും സ്വന്തം

ലണ്ടനിൽ പെൺകുട്ടികളെ ലൈംഗികമായി ചൂക്ഷണം ചെയ്യുകയും ഇവരുടെ ചിത്രങ്ങൾ പകർത്തി മറ്റൊരാൾക്ക് നൽകുകയും ചെയ്ത സംഭവത്തിൽ പതിനെട്ടുകാരിയെ ഏഴുവർഷവും പത്തുമാസവും തടവിന് വിധിച്ച് കോടതി. ബ്രിട്ടനിലെ ഏറ്റവും പ്രായംകുറഞ്ഞ ബാലപീഡകയെന്ന കുപ്രസിദ്ധിയും സോഫി എയിംസെന്ന പീഢകയ്ക്ക് ചാർത്തപ്പെട്ടു.
തനിക്ക് 17 വയസ്സുള്ളപ്പോഴാണ് സോഫി രണ്ട് പെണ്‍കുട്ടികളെ പീഡിപ്പിച്ചത്. മൂന്നുവയസ്സും രണ്ടുവയസ്സും പ്രായമുള്ള കുട്ടികളാണ് സോഫിയുടെ പീഡനത്തിനിരയായത്. കുട്ടികളുടെ ചിത്രങ്ങള്‍ ദുരുദ്ദേശ്യത്തോടെ ചിത്രീകരിക്കുകയാണ് ഇവര്‍ ചെയ്തത്. അതേസമയം, കുട്ടികളുടെ ജീവിതം ഇവര്‍ തകര്‍ത്തതായി കുട്ടികളുടെ പിതാവ് കോടതിയില്‍ ബോധിപ്പിച്ചു. വാക്കുകള്‍ക്കതീതമാണ് ആ ദ്രോഹമെന്നും അവര്‍ പറഞ്ഞു.
ആ കുട്ടികളുടെ ജീവിതത്തില്‍ ഏത്ര വലിയ മുറിവാണ് നിങ്ങളുണ്ടാക്കിയതെന്ന് മനസ്സിലാകില്ലെന്ന് പിതാവ് പറഞ്ഞു. അതവരുടെ ഭാവി ജീവിതത്തെപ്പോലും ബാധിക്കുന്ന തരത്തിലുള്ള ദ്രോഹമാണ്. മറ്റുള്ളവരിലുള്ള വിശ്വാസം പൂര്‍ണമായും ഇല്ലാതാക്കുന്ന നടപടിയാണ് യുവതിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും പിതാവ് കോടതിയില്‍ പറഞ്ഞു. എന്നാൽ സോഫിയില്‍നിന്നുണ്ടായ അനുഭവം കുട്ടികളുടെ ജീവിതത്തില്‍ ഇപ്പോള്‍ത്തന്നെ ബാധിച്ചുതുടങ്ങിയിട്ടുണ്ട്. ഇളയകുട്ടി ഉറക്കംവരാതെ അസ്വസ്ഥത കാട്ടുന്നത് പതിവാണ്. മണിക്കൂറുകളോളം കുട്ടികളുടെ അരികിലിരുന്ന് സമാധാനിപ്പിക്കേണ്ടിവരുന്നതായും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ താമസിക്കുന്ന സ്വിന്‍ഡണ്‍ വിട്ട് മറ്റെവിടെയെങ്കിലും താമസമാക്കുന്ന കാര്യവും ആലോചിക്കുകയാണെന്ന് പിതാവ് പറഞ്ഞു.
സ്വിന്‍ഡണിലെ ഒരു നഴ്‌സറിയില്‍ ജീവനക്കാരിയായിരുന്നു സോഫി. എന്നാല്‍, കുട്ടികളെ പീഡനത്തിനിരയാക്കിയത് ഇവിടെ പ്രവർത്തിക്കുമ്പോഴല്ലെന്ന് പൊലീസ് വ്യക്തമാക്കി. ഡേവിഡ് ഗീര്‍ലിങ്ങെന്ന ബാലപീഡകന്‍ സോഫിയെ ഓണ്‍ലൈനിലൂടെ ബന്ധപ്പെടുകയും കുരുന്നുകളുടെ ചിത്രങ്ങള്‍ ആവശ്യപ്പെടുകയുമായിരുന്നു. 2016-ലും 2017-ലുമാണ് കുട്ടികളെ നോക്കാന്‍ സോഫിക്ക് ചുമതലയുണ്ടായിരുന്നത്. 2017-ലാണ് സോഫിക്ക് ഗീര്‍ലിങ്ങുമായി ബന്ധമുണ്ടാകുന്നതും കുട്ടികളുടെ ചിത്രങ്ങള്‍ പകര്‍ത്തി അയച്ചതും. ബാലപീഡനത്തിന് അറസ്റ്റിലായ ഗീര്‍ലിങ് ഇപ്പോള്‍ ജയിലിലാണ്. കഴിഞ്ഞ നവംബറില്‍ ഇയാളെ 15 വര്‍ഷത്തെ തടവിന് കോടതി ശിക്ഷിച്ചിരുന്നു.
https://www.facebook.com/Malayalivartha



























