സിറിയക്ക് പിന്തുണയുമായി ഹിസ്ബുള്ള
സിറിയന്‍ ഭരണകൂടത്തിന് പിന്തുണയുമായി ലെബനീസ് തീവ്രവാദ സംഘമായ ഹിസ്ബുള്ള രംഗത്ത്. സിറിയ യഥാര്‍ഥ സുഹൃത്താണെന്നും അമേരിക്കയ്ക്ക് മുന്നില്‍ വീണുപോകാന്‍ സിറിയയെ അനുവദിക്കില്ലെന്നും ഹിസ്ബുള്ള നേതാവ് ഹസന് നസ്റള്ള പരസ്യമായി പറഞ്ഞു.
ആസാദ് ഭരണകൂടത്തെ വീഴ്ത്താന്‍ സിറിയന്‍ പ്രതിപക്ഷത്തിന് കരുത്തില്ലെന്നും പ്രതിപക്ഷം ദുര്‍ബലമായതായും നസ്റളള പറഞ്ഞു. ലെബനന് വംശജര്‍ പാര്‍ക്കുന്ന പ്രദേശങ്ങള്‍ പിടിച്ചെടുക്കാന്‍ സിറിയന്‍ വിമതര്‍ ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ടു തന്നെ സിറിയന്‍ സൈന്യത്തെ എല്ലാ വിധേനയും സഹായിക്കാന്‍ തങ്ങള്‍ ബാധ്യസ്ഥരാണെന്നും നസ്റളള പറഞ്ഞു.
ഹിസ്ബൊള്ള ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘങ്ങള്‍ സിറിയന്‍ സൈന്യത്തെ ആളും ആയുധവും കൊണ്ട് സഹായിക്കുന്നതായി നേരത്തെ മുതല്‍ സിറിയന്‍ പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇത് ശരിവെക്കുന്നതാണ് നസ്റള്ളയുടെ പരസ്യ പ്രസ്താവന.
https://www.facebook.com/Malayalivartha