പാക്കിസ്ഥാനില്‍ ജനാധിപത്യം അനുവദിക്കില്ലെന്ന് താലിബാന്റെ ഭീഷണി
തെരെഞ്ഞെടുപ്പിന് ഒരുങ്ങുന്ന പാക്കിസ്ഥാന് താലിബാന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലെ ജനാധിപത്യ സംവിധാനം അവസാനിപ്പിക്കുമെന്നും, തെരെഞ്ഞെടുപ്പ് തടസപ്പെടുത്തുമെന്നുമാണ് നിരോധിക്കപ്പെട്ട തെഹരിക് താലിബാന്റെ മുന്നറിയിപ്പ്. പാക്കിസ്ഥാനിലെ മാധ്യമങ്ങള്‍ക്കയച്ച കത്തിലാണ് താലിബാന്റെ ഭീഷണി. ഭീഷണി കത്ത് ലഭിക്കുന്നതിനു മുന്‍പു തന്നെ പാക്കിസ്ഥാനില്‍ തെരെഞ്ഞെടുപ്പ് യോഗങ്ങള്‍ക്കും, സ്ഥാനാര്‍ത്ഥികള്‍ക്കും, പാര്‍ട്ടീ ഓസീസുകള്ക്കും നേരെ ആക്രമണങ്ങള്‍ തുടങ്ങിയിട്ടുണ്ട്.
ഇന്നലെ രണ്ടു സ്ഥാനാര്‍ത്ഥികള്‍ കൊല്ലപ്പെട്ടിരുന്നു. ബലൂചിസ്ഥാന്‍ പ്രവിശ്യാ അസംബ്ലിയിലേക്ക് മത്സരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്. ബലൂചിസ്ഥാന്‍,ഖൈബര്‍,പഖ്തൂണ്ഖവ,സിന്ധ് മേഖലകളില്‍ ഉണ്ടായ 26 ബോംബ് സ്ഫോടനങ്ങളിലായി നാല്‍പ്പതിലേറെ പേര് കൊല്ലപ്പെട്ടു. പാക്കിസ്ഥാനിലെ മതേതര നിലപാടുള്ള പാര്‍ട്ടികളെ ആക്രമിക്കുമെന്ന് നേരത്തെ ഭീഷണിയുണ്ടായിരുന്നു. മെയ് പതിനൊന്നിനാണ് പാക്കിസ്ഥാനില്‍ പൊതു തെരെഞ്ഞെടുപ്പ്.
https://www.facebook.com/Malayalivartha