അഫ്ഗാനിസ്ഥാനില്‍ സ്ഫോടനത്തെ തുടര്‍ന്ന് മൂന്നു ബ്രിട്ടീഷ് സൈനികര്‍ കൊല്ലപ്പെട്ടു
അഫ്ഗാനിസ്ഥാനില്‍ മൂന്ന് ബ്രിട്ടീഷ് സൈനികര്‍ സ്ഫോടനത്തില്‍ മരിച്ചു. സൈനികര്‍ സഞ്ചരിച്ചിരുന്ന വാഹനം സ്ഫോടക വസ്തുവില്‍ തട്ടി പൊട്ടിതെറിക്കുകയായിരുന്നു. ഹെല്‍മണ്ട് പ്രവിശ്യയിലെ നഹര്‍-ഇ-സറാജ് ജില്ലയില്‍ പെട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്ഫോടനമുണ്ടായത്. ഇതുവരെ 450 ബ്രിട്ടീഷ് സൈനികരാണ് അഫ്ഗാനില്‍ കൊല്ലപ്പെട്ടത്. 2001 ഒക്ടോബറിലാണ് ബ്രിട്ടണ് സൈനികരെ അഫ്ഗാനിലേക്ക് അയച്ചത്. ഈ വര്‍ഷം മാത്രം ആറ് ബ്രിട്ടീഷ് സൈനികര്‍ അഫ്ഗാനിസ്ഥാനില്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha