'ആശങ്ക ഒഴിയാതെ ശ്രീലങ്ക'; കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു
മുന്നൂറിലധികം പേരുടെ ജീവനെടുത്ത ശ്രീലങ്കയിലെ ബോംബ് സ്ഫോടനങ്ങള്‍ക്ക് ശേഷവും ആശങ്ക ഒഴിയാതെ ശ്രീലങ്ക. സ്ഫോടനങ്ങള്‍ നടന്നിട്ട് മൂന്നാം ദിനമായ ഇന്ന് കൊളംബോയില്‍ നിന്ന് ബോംബുകള്‍ കണ്ടെടുത്തു. ബോംബ് സ്ഫോടനങ്ങളുടെ പിന്നില്‍ തങ്ങളാണെന്ന് ഇസ്ലാമിക് തീവ്രവാദ സംഘടന ഐഎസ് അവകാശ വാദവുമുയര്‍ത്തിയിരുന്നു.
ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന സ്ഫോടന പരമ്ബരയില്‍ മുന്നൂറോളം പേര്‍ക്ക് ജീവന് നഷ്ടമാകുകയും 500ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. കൊളംബോയിലെ ക്രിസ്ത്യന്‍ പള്ളികളിലും പഞ്ചനക്ഷത്ര ഹോട്ടലുകളിലും ഉള്‍പ്പെടെ എട്ടിടങ്ങളിലാണ് സ്ഫോടനം നടന്നത്. ശ്രീലങ്കന്‍ പൗരത്വമുള്ള ഒരു മലയാളിയും ആറ് ഇന്ത്യക്കാരും ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു. സ്ഫോടനപരമ്ബരയ്ക്ക് പിന്നാലെ ശ്രീലങ്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.
സ്ഫോടനത്തിന് പിന്നില്‍ ഐഎസ് ആണെന്ന വിവരം തീവ്രവാദ സംഘനടയുടെ വാര്‍ത്താ ഏജന്‍സിയായ അമാഖ് ആണ് റിപ്പോര്‍ട്ട് ചെയ്തത്. കൂടുതല്‍ തെളിവുകള്‍ അമാഖ് പുറത്ത് വിട്ടിട്ടില്ല. അതേ സമയം ചാവേറെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha