ചികിത്സയ്ക്കായി വിദേശത്തേയ്ക്കുപോകാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സുപ്രീം കോടതിയില്‍
ചികിത്സയ്ക്കായി വിദേശത്തേയ്ക്കുപോകാന് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് പാക്കിസ്ഥാന് മുന്‍ പ്രധാനമന്ത്രി നവാസ് ഷരീഫ് സുപ്രീം കോടതിയില്‍. ഇക്കാര്യം ആവശ്യപ്പെട്ട് ഷെരീഫ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ മാര്‍ച്ച് 26 ന് ആരോഗ്യസ്ഥിതി പരിഗണിച്ച് ഷെരീഫിന് സുപ്രീം കോടതി ആറാഴ്ച ജാമ്യം അനുവദിച്ചിരുന്നു. രാജ്യത്തിനുള്ളില്‍ ചികിത്സ തേടാനുള്ള അനുമതിയാണ് നല്‍കിയത്
.എന്നാല്‍ ജാമ്യ ഉത്തരവില്‍ ഭേദഗതിവരുത്തി വിദേശത്തു ചികിത്സതേടനുള്ള അനുമതി നല്‍കണമെന്ന് ആവശ്യപ്പെട്ട് ഷരീഫിന്റെ അഭിഭാഷകന് ഖവാജാ ഹാരീസ് സുപ്രീം കോടതിയില്‍ പുനപരിശോധനാ ഹര്‍ജിയാണ് നല്‍കിയിരിക്കുന്നത്.
ഹൃദയസംബന്ധമായ നിരവധി രോഗങ്ങള്‍ ഷരീഫിനെ കീഴ്പ്പെടുത്തിയിരിക്കുന്നതായും ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ മരണത്തില്‍ കലാശിക്കുമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരിക്കുന്നു.അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ മുതല്‍ ഷെരീഫ് കോട് ലഖ്പത് ജയിലിലാണ്. ഏഴു വര്‍ഷത്തെ തടവിനാണ് ഷരീഫിനെ ശിക്ഷിച്ചിരിക്കുന്നത്.
https://www.facebook.com/Malayalivartha