Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി


ചിലവുകളിലും പുതിയ കരാറുകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?


ഇന്ത്യയും വെസ്റ്റ് ഇൻഡീസും തമ്മിലുള്ള നാലാം ട്വന്റി-20 ക്രിക്കറ്റ് മത്സരം ഇന്ന് ഹൈദരാബാദിൽ നടക്കും...


ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

ഓസ്ട്രേലിയയില്‍ ഉപരിപഠനത്തിന് എത്തിയ അനിയൻ മതഭ്രാന്തനായ് ജമീന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞു; ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയവരിലൊരാളാള്‍ അബ്ദുള്‍ ലത്തീഫ് ജമീന്‍ മുഹമ്മദാണെന്ന് അറിഞ്ഞ സഹോദരി ബോധം കെട്ടു വീണു...

26 APRIL 2019 09:56 AM IST
മലയാളി വാര്‍ത്ത

ബ്രിട്ടനില്‍ ബിരുദം നേടിയ ജമീന്‍ തീവ്രവാദത്തിലേക്ക് തിരിഞ്ഞതും മതഭ്രാന്തനായതും ഓസ്ട്രേലിയയില്‍ ഉപരിപഠനത്തിന് ചെന്നപ്പോള്‍. ശ്രീലങ്കയില്‍ ചാവേറാക്രമണം നടത്തിയവരിലൊരാളാള്‍ അബ്ദുള്‍ ലത്തീഫ് ജമീന്‍ മുഹമ്മദാണ് എന്നറിഞ്ഞപ്പോള്‍ സഹോദരി ബോധം കെട്ടു വീഴുകയായിരുന്നു. തികച്ചും ശാന്തനായിരുന്ന ജമീന്‍ പിന്നീട് താടി വളര്‍ത്തുകയും ക്ഷൗരം ചെയ്യുന്നവരെ ചീത്തവിളിക്കുകയും ചെയ്തു.

തെക്കു പടിഞ്ഞാറന്‍ ലണ്ടനിലെ കിങ്‌സ്റ്റണ്‍ സര്‍വകലാശാലയില്‍ അബ്ദുള്‍ ലത്തീഫ് വ്യോമയാന എന്‍ജിനീയറിങ് പഠിച്ചതു 2006-2007 കാലയളവിലാണ്. തികച്ചും ശാന്തനായ ആ വിദ്യാര്‍ഥി ഭീകരനായതിന്റെ പശ്ചാത്തലത്തെക്കുറിച്ച്‌ സഹോദരി സമ്‌സൂള്‍ ഹിദായ മനസു തുറന്നു. ഉപരിപഠനത്തിന് ഓസ്‌ട്രേലിയയില്‍ ആയിരുന്നപ്പോള്‍ അവന്‍ ശരിക്കും മാറി. ഒരുതരം മതഭ്രാന്തായി. ശ്രീലങ്കയില്‍ തിരിച്ചെത്തിയത് മറ്റൊരു മനുഷ്യനായാണ്. താടിമീശ നീട്ടിവളര്‍ത്തിയ അവന്‍ താടി ക്ഷൗരം ചെയ്യുന്നതിന്റെ പേരില്‍ ബന്ധുക്കളെ ചീത്തവിളിച്ചു.

തീവ്രനിലപാടിലേക്കെത്തിയതും നിഷ്‌കളങ്കനായ ആ പഴയ സഹോദരനെയാണു ഞങ്ങള്‍ക്കു നഷ്ടപ്പെട്ടത്. ബാല്യകാല ചിത്രങ്ങളുടെ ആല്‍ബം തുറന്നുപിടിച്ച്‌ ഹിദായ തുടര്‍ന്നു. സ്‌കൂള്‍ യൂണിഫോമില്‍ സഹപാഠികള്‍ക്കൊപ്പം തമാശ പങ്കിട്ടും ഓടിക്കളിച്ചും അബ്ദുള്‍ ലത്തീഫ് നില്‍ക്കുന്നതാണ് ആല്‍ബത്തിലെ ചിത്രങ്ങള്‍. ആറു സഹോദരങ്ങളിലൊരാള്‍. അബ്ദുള്‍ ലത്തീഫ് അവര്‍ക്കൊപ്പം സന്തോഷം പങ്കിട്ടാണു വളര്‍ന്നത്.

കാന്‍ഡിയിലെ തേയില വ്യാപാരി കുടുംബാഗമായ അബ്ദുള്‍ ലത്തീഫ് മെച്ചപ്പെട്ട കുടുംബത്തില്‍ സാമ്ബത്തികഭദ്രയുടെ തണലിലാണു കഴിഞ്ഞുപോന്നത്. അബ്ദുള്‍ ലത്തീഫിന്റെ ഭാര്യ തികച്ചും ശാന്തസ്വഭാവക്കാരിയായിരുന്നു. മിതഭാഷിണി. ഒതുങ്ങിക്കൂടുന്ന പ്രകൃതക്കാരി. ഓസ്‌ട്രേലിയയിലേക്ക് തിരിക്കും മുമ്ബ് ആഡംബര ചടങ്ങോടെയാണ് ഇവരുടെ വിവാഹം നടന്നതെന്നും ഹിദായ ഓര്‍ക്കുന്നു.

ഏറ്റവുമൊടുവില്‍, കൊളംബോയില്‍ താജ് സമുദ്രാ ഹോട്ടലില്‍ സ്വയംപൊട്ടിത്തെറിക്കാന്‍ അബ്ദുള്‍ ലത്തീഫ് എത്തി. െഫെവ് സ്റ്റാര്‍ ഹോട്ടലില്‍ സ്‌ഫോടനം നടത്താനുള്ള ശ്രമം അവസാനിപ്പിച്ച അബ്ദുള്‍ ലത്തീഫ് ചെറിയ ഗസ്റ്റ്ഹൗസില്‍ അബദ്ധത്തില്‍ പൊട്ടിത്തെറിക്കുകയായിരുന്നെന്നും വിലയിരുത്തലുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആശങ്കയോടെ മലയാളികളും... സൗദിക്ക് നേരെ ഹൂതികളുടെ തുടർച്ചയായ ആക്രമണം; ട്രംപിന്റെ മുന്നറിയിപ്പ്, അരാംകോയും ലക്ഷ്യം, പശ്ചിമേഷ്യയിൽ യുദ്ധഭീതി  (2 hours ago)

സങ്കടക്കാഴ്ചയായി... വണ്ടൂർ നടുവത്ത് മൂച്ചിക്കലിൽ വാഹനാപകടത്തിൽ 19കാരന് ദാരുണാന്ത്യം, മൂന്നു പേർക്ക് പരുക്ക്  (3 hours ago)

രണ്ടാമത് രാജഗിരി ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിന് തുടക്കമായി...കോളജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംവിധായകൻ ജൂഡ് ആന്റണി  (3 hours ago)

എൽഡിഎഫ്‌ നേതൃത്വത്തിൽ മനുഷ്യച്ചങ്ങല... ദേശീയപാത 66ലെ അന്യായ ടോൾ പിരിവിൽ പ്രതിഷേധിച്ച്‌ നാട്ടിക ടോൾ ബൂത്തിന് മുന്നിൽ സമരം തുടർന്ന് എൽഡിഎഫ്  (3 hours ago)

ഡോളറിനെതിരെ രൂപയുടെ മുന്നേറ്റം തുടരുന്നു.... നേരിയ നേട്ടത്തോടെ ഓഹരി വിപണി  (3 hours ago)

സംസ്ഥാനത്ത് സ്വർണവില കുത്തനെ കുറഞ്ഞു... പവന് 760 രൂപയുടെ ഇടിവ്  (4 hours ago)

പൂജ അവധിക്കാല തിരക്ക്... സ്പെഷ്യൽ ട്രെയിൻ സർവ്വീസ് നടത്തുമെന്ന് റെയിൽവേ  (4 hours ago)

വരുന്ന അധ്യയന വര്‍ഷം മുതല്‍ എല്‍എല്‍ബി പ്രവേശന പരീക്ഷ മലയാളത്തിലും ഇംഗ്ലീഷിലും ദ്വിഭാഷാ രീതിയില്‍ നടത്താന്‍ അനുമതി നൽകി സര്‍ക്കാര്‍  (5 hours ago)

സങ്കടക്കാഴ്ചയായി... ജോലിക്കിടെ പൊലീസുദ്യോഗസ്ഥൻ കുഴഞ്ഞു വീണ് മരിച്ചു  (5 hours ago)

ഗർഭാശയം നീക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ രോഗി മരിച്ച സംഭവത്തിൽ ചികിത്സാ രേഖകൾ പൊലീസ് സീൽ ചെയ്തു....പോസ്റ്റുമോർട്ടം നടത്തിയ ഡോക്ടറുടെ മൊഴി ഇന്ന് രേഖപ്പെടുത്തും  (5 hours ago)

ജപ്പാനിൽ ട്രെയിൻ തട്ടി മരിച്ച കണ്ണൂർ ഇരിട്ടി പടിയൂര്‍ സ്വദേശി വി. ദേവികയുടെ ചിതാഭസ്മം ഇന്ന് നാട്ടിലെത്തും...  (5 hours ago)

നാട്ടികയിലെ ടോൾ പിരിവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടാമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ  (6 hours ago)

ബാഴ്സക്ക് മിന്നും വിജയം...ചാമ്പ്യൻസ്‌ ലീഗ്‌ ഫുട്‌ബോളിൽ ​ഗോളിടിച്ച് കൂട്ടി ബാഴ്സലോണ  (6 hours ago)

തിരുവനന്തപുരത്ത് പൊലീസ് വാഹനത്തിലേക്ക് പിക്കപ്പ് വാൻ ഇടിച്ചുകയറി നാല് പേർക്ക് പരിക്ക്...  (6 hours ago)

വൈദ്യുതി ലൈനിലെ തകരാർ.... എറണാകുളം ഭാഗത്തേക്കുള്ള തീവണ്ടി ഗതാഗതം രണ്ട് മണിക്കൂറോളം തടസപ്പെട്ടു  (6 hours ago)

Malayali Vartha Recommends