മാതാപിതാക്കളുടെ ലൈംഗികബന്ധത്തിനിടെ കരഞ്ഞ കുഞ്ഞിന്റെ വായ അടച്ചുവച്ചതിനെ തുടര്‍ന്ന് കുഞ്ഞ് മരണപ്പെട്ടതില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി

ലണ്ടനില്‍, ഒന്‍പത് ആഴ്ച പ്രായമുള്ള കുഞ്ഞ് മരണപ്പെട്ട സംഭവത്തില്‍ മാതാപിതാക്കള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. ലൂക്ക് മോര്‍ഗന്‍(26), ഭാര്യ എമ്മ കോള്‍ (22) എന്നിവരെയാണ് സ്റ്റഫോര്‍ഡ് ക്രൗണ്‍ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
പിഞ്ചുകുഞ്ഞിനോട് ചെയ്തത് കൊടുംക്രൂരതയാണെന്ന് കോടതി നിരീക്ഷിച്ചു. 2014 ഏപ്രില്‍ 29-നാണ് കേസിന് ആസ്പദമായ സംഭവം. ഇവരുടെ ഫ്‌ലാറ്റില്‍വെച്ചാണ് സംഭവം. മാതാപിതാക്കള്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്ന സമയം കുഞ്ഞ് കരഞ്ഞതാണ് ഇവരെ പ്രകോപിപ്പിച്ചത്.
മദ്യലഹരിയിലായിരുന്ന ദമ്പതികള്‍ തലയണ ഉപയോഗിച്ച് വായും മൂക്കും പൊത്തിയപ്പോള്‍ അമര്‍ത്തലിന്റെ ശക്തിയില്‍ കുഞ്ഞിന്റെ വാരിയെല്ല് ഒടിയുകയും ശ്വാസം കിട്ടാതെ മരിയ്ക്കുകയും ചെയ്തു.
അല്‍പ്പസമയത്തിനു ശേഷം അടിയന്തര നമ്പറിലേയ്ക്ക് വിളിച്ച് തന്റെ കുഞ്ഞിന് അനക്കമില്ല എന്നു പറഞ്ഞത്് മാതാവ് എമ്മ ആയിരുന്നു. കുഞ്ഞിന് കൃത്രിമ ശ്വാസോച്ഛ്വാസം നല്‍കേണ്ടത് എങ്ങനെയാണെന്ന് ഫോണിലൂടെ നിര്‍ദ്ദേശം നല്‍കിയിരുന്നു. പാരാമെഡിക്കുകള്‍ വീട്ടിലെത്തുമ്പോള്‍ എമ്മ കൃത്രിമശ്വാസോച്ഛ്വാസം നല്‍കാന്‍ ശ്രമിച്ചുകൊണ്ടിരിക്കയായിരുന്നു.
അസ്വാഭാവിക മരണമാണെന്ന് ആശുപത്രി അധികൃതര്‍ കണ്ടെത്തിയതാണ് മാതാപിതാക്കളിലേക്ക് സംശയം നീളാന്‍ കാരണം. കുട്ടിയുടെ മരണസമയവും സഹായത്തിനായി വിളിച്ച സമയവും തമ്മില്‍ വളരെ താമസം ഉണ്ടായതായി കണ്ടതിനാലാണ് മാതാപിതാക്കളെ ചോദ്യം ചെയ്തത്.
കുഞ്ഞ് ജനിച്ചതിനു ശേഷം കൈയ്യില്‍ വരുന്ന പണം മുഴുവനും കുഞ്ഞിന്റെ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുമ്പോള്‍ തീര്‍ന്നു പോകുന്നതും രാത്രികളില്‍ ഉണര്‍ന്നു കരയുന്നതിനാല്‍ ഭാര്യാഭര്‍തൃബന്ധത്തിന് തടസ്സമുണ്ടാകുന്നതും കുഞ്ഞിനോട് പക ഉണ്ടാകുവാന്‍ ഇടയാക്കിയത്രേ.
കൊലപാതകം നടത്തുന്ന സമയത്ത് ലൂക്കിന് 22 വയസും എമ്മക്ക് 18 വയസുമായിരുന്നു പ്രായം. ഇവരുടെ ശിക്ഷ അടുത്ത മാസം പ്രഖ്യാപിക്കും.
https://www.facebook.com/Malayalivartha


























