ഒബാമ മടങ്ങി

മൂന്നു ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനു ശേഷം അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമയും പത്‌നി മിഷേല്‍ ഒബാമയും മടങ്ങി. സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തില്‍ ക്ഷണിക്കപ്പെട്ട അതിഥികളെ അഭിസംബോധന ചെയ്ത് സംസാരിച്ചശേഷം ഉച്ചയ്ക്ക് 1.50 നാണ് ഇരുവരും യാത്രതിരിച്ചത്. കേന്ദ്രമന്ത്രി പീയൂഷ് ഗോയലും വിദേശകാര്യ സെക്രട്ടറി സുജാതാ സിംഗും ഇരുവരെയും യാത്രയാക്കാന്‍ ഡല്‍ഹി വിമാനത്താവളത്തില്‍ എത്തിയിരുന്നു.
അറുപത്തിയാറാമത് റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയുടെ മുഖ്യാതിഥികളായാണ് ഒബാമയും മിഷേലും എത്തിയത്. ഒബാമയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരുന്നത്. റിപ്പബ്ലിക് ദിന പരേഡും അനുബന്ധ ചടങ്ങുകളും ഏറെ വിസ്മയത്തോടെയാണ് ഒബാമ നോക്കിക്കണ്ടത്. ഏതു രാജ്യത്ത് സന്ദര്‍ശനത്തിന് എത്തിയാലും തനിക്കരുകില്‍ എത്തുന്നവരോട് നിറഞ്ഞ ചിരിയോടെ നേരിട്ട് സംസാരിക്കുക എന്ന പതിവു ശൈലി ഇന്ത്യാ സന്ദര്‍ശനവേളയിലും ഒബാമ പ്രകടമാക്കി.
ഇന്ത്യയില്‍ നിന്നും സൗദിയിലേയ്ക്കാണ് ഒബാമയുടെ മടക്കം. സൗദി ഭരണാധികാരിയായിരുന്ന അബ്ദുള്ള രാജാവിന്റെ നിര്യാണത്തില്‍ നേരിട്ട് അനുശോചനം അറിയിച്ച ശേഷമായിരിക്കും അമേരിക്കയിലേയ്ക്ക് തിരിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















