Widgets Magazine
22
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...


സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുമെന്ന് കേന്ദ്ര കാലവസ്ഥാ വകുപ്പ്.. ന്യൂനമർദത്തിൻ്റെ സ്വാധീനത്തിൽ വരുംദിവസങ്ങളിൽ മഴ കനക്കുമെന്നാണ് അറിയിപ്പ്..


മീൻപിടിത്തത്തിനു പുറപ്പെട്ട മത്സ്യത്തൊഴിലാളികൾക്കു വെള്ളത്തിൽനിന്നു ജീവനുള്ള ആനക്കുട്ടിയെ ലഭിച്ചു..സ്വന്തം സുരക്ഷയെക്കുറിച്ച് ആശങ്കപ്പെടാതെ വള്ളം ആനക്കുട്ടിയുടെ ദിശയിലേക്ക്..


കമ്യൂണിസ്റ്റ് പാർട്ടികൾക്ക് ബദലായി പാട്ടാളി മക്കൾ കക്ഷി..കമ്യൂണിസ്റ്റ് പാർട്ടികളെ ഒതുക്കാൻ ദളപതിയുടെ പുതിയ കളികൾ..ടി വി കെയിൽ നാടകീയ നീക്കങ്ങൾ..

പാകിസ്ഥാനെ കൂട്ട് പിടിച്ച് ചൈന റഷ്യന്‍ പക്ഷത്തേയ്ക്ക്, പാകിസ്ഥാന്‍ തങ്ങളുടെ ഉറ്റ സുഹൃത്തെന്ന് ചൈന

28 JANUARY 2015 09:47 AM IST
മലയാളി വാര്‍ത്ത.

ഒരു ശാക്തിക ചേരികളിലും അംഗമാകാതെ നിന്ന ഇന്ത്യ ലോകത്തിന് മാതൃകയായിരുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്‌റുവായിരുന്നു ഇങ്ങനെയൊരു ആശയം മുന്നോട്ട് വെച്ചത്. തുടര്‍ന്ന് വന്ന പ്രധാനമന്ത്രിമാരും ഇതേ രീതി പിന്തുടര്‍ന്നു. എന്നാല്‍ മന്‍മോഹന്‍ സിംഗ് പ്രധാനമന്ത്രിയായിരുന്നപ്പോഴാണ് ഇന്ത്യ അമേരിക്കന്‍ പക്ഷത്തേക്ക് നീങ്ങിയത്. മോഡി പ്രധാനമന്ത്രിയായപ്പോള്‍ ബന്ധം ശക്തവും ദൃഢവുമായി. ഇന്ത്യ അമേരിക്കയുടെ അടുത്ത പങ്കാളിയെന്നാണ് പ്രസിഡന്റ് ബറാക് ഒബാമ ഈ ബന്ധത്തെ വിശേഷിപ്പിച്ചത്. മോഡി പ്രധാനമന്ത്രിയായി ഒരു വര്‍ഷത്തിനകം മൂന്ന് തവണ ഒബാമയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഒബാമയുടെ ഇപ്പോഴത്തെ ഇന്ത്യന്‍ സന്ദര്‍ശനവും അമേരിക്കയുടെ ഉറ്റ സുഹൃത്ത് എന്ന നിലയിലായിരുന്നു. പ്രോട്ടോകോള്‍ ലംഘിച്ച് രണ്ട് മണിക്കൂര്‍നേരം തുറന്ന വേദിയിലിരുന്ന് റിപ്പബ്ലിക് ദിന പരേഡ് വീക്ഷിച്ച ഒബാമ ഇക്കാര്യം വ്യക്തമാക്കിയാണ് ഇന്ത്യയില്‍ നിന്ന് മടങ്ങിയത്. എന്നാല്‍ അമേരിക്കയുടെ ഇന്ത്യയോടുള്ള അടുപ്പം ചൈനയെയാണ് വിറളിപിടിപ്പിച്ചത്.
ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ് രാഷ്ട്രപതി പ്രണബ് മുഖര്‍ജിക്ക് അയച്ച റിപ്പബ്ലിക്ദിന സന്ദേശത്തില്‍ ഏഷ്യ പസഫിക് മേഖലയില്‍ കടന്നുകയറാനുള്ള അമേരിക്കന്‍ തന്ത്രം ഇന്ത്യ തിരിച്ചറിയണമെന്നാണു വ്യക്തമാക്കിയിരുന്നത്. കൂടുതല്‍ സൈനിക സഹകരണത്തിന് ഇന്ത്യയും അമേരിക്കയും ഒരുങ്ങുന്നതാണു ചൈനയെ പ്രകോപിപ്പിച്ചത്. ഇന്ത്യയുമായുള്ള നയതന്ത്രബന്ധം ശക്തിപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നെന്നു ചൈനീസ് പ്രസിഡന്റ് അഭിപ്രായപ്പെട്ടു. എന്നാല്‍ ഇന്ത്യയുമായുള്ള ബന്ധം ഒബാമ തുറന്ന് പറഞ്ഞതോടെ ചൈന നിലപാട് മാറ്റി.
പാകിസ്ഥാനെ തങ്ങോളോട് അടുപ്പിച്ച് റഷ്യയുമായി കൂട്ടുകൂടാനാണ് ചൈന ആഗ്രഹിക്കുന്നത്. പാകിസ്ഥാനെ അടുത്ത സുഹൃത്തായി പ്രഖ്യാപിച്ച ചൈന, ഉടന്‍ നടക്കാനിരിക്കുന്ന സൈനിക പരേഡില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനെ മുഖ്യാതിഥിയായി ക്ഷണിച്ചാണ് തങ്ങളുടെ നയതന്ത്ര ബന്ധങ്ങള്‍ക്ക് ശക്തി പകരാന്‍ ഒരുങ്ങുന്നത്. രണ്ടാം ലോകമഹായുദ്ധ വിജയത്തിന്റെ വാര്‍ഷികം പ്രമാണിച്ചാണു ചൈന പരേഡ് ഒരുക്കുന്നത്. ചൈനയുടെ പകരം വയ്ക്കാനില്ലാത്ത ഉറ്റസുഹൃത്താണു പാകിസ്ഥാനെന്നു ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയാണ് വ്യക്തമാക്കിയത്. പാക് സൈനിക മേധാവി ജനറല്‍ റഹീല്‍ ഷരീഫിനോടാണ് അദ്ദേഹം ചൈനയുടെ സ്‌നേഹം അറിയിച്ചത്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനാണു റഹീല്‍ ചൈനയിലെത്തിയത്. പാകിസ്ഥാന്റെ ഉത്കണ്ഠ ചൈനയുടേത് കൂടിയാണെന്നു കമ്യൂണിസ്റ്റ് പാര്‍ട്ടി പോളിറ്റ് ബ്യൂറോ അംഗം കൂടിയായ മെങ് ജിയാന്‍ഷുവും വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബ്രസീല്‍-ഇന്ത്യ ഫുട്‌ബോള്‍ മത്സരത്തോടനുബന്ധിച്ചുള്ള ബൈക്ക് റാലി ബോചെ ഉദ്ഘാടനം ചെയ്തു  (17 minutes ago)

പത്താം ക്ലാസ്സും പ്ലടു യോഗ്യതയുള്ളവര്‍ക്ക് ഹൈക്കോടതിയില്‍ ഒഴിവുകള്‍  (26 minutes ago)

അഭിമന്യു കൊലക്കേസില്‍ രഹസ്യവിചാരണ വേണമെന്ന പ്രതികളുടെ ആവശ്യം കോടതി തള്ളി  (1 hour ago)

'ഓട്ടോരക്ഷ' പദ്ധതിയുമായി രമേഷ് പിഷാരടി എംഎല്‍എ  (2 hours ago)

'ബ്രാന്‍ഡ് വയനാട് ടൂറിസം' പദ്ധതി നടപ്പാക്കാന്‍ കേന്ദ്രമന്ത്രിയുമായി ചര്‍ച്ച നടത്തുമെന്ന് പ്രിയങ്ക ഗാന്ധി എംപി  (2 hours ago)

അന്നദാന ചടങ്ങിനിടെ തിളച്ച സാമ്പാര്‍ ചെമ്പിലേക്ക് വീണ് യുവതിക്ക് ദാരുണാന്ത്യം  (2 hours ago)

കോട്ടയത്തെ ആകാശപ്പാത ഉന്നതതല യോഗം സെപ്റ്റംബര്‍ 23ന്  (3 hours ago)

പോലീസ് തലപ്പത്ത് അഴിച്ചുപണി  (3 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രത്തിന് സാധ്യത  (3 hours ago)

വിദ്യാര്‍ത്ഥികളില്‍ സഹാനുഭൂതിയും സാമൂഹിക പ്രതിബദ്ധതയും വളര്‍ത്തുക ലക്ഷ്യം: പനമ്പറ്റ ന്യൂ യു.പി. സ്‌കൂളില്‍ 'സംനിത സോഷ്യല്‍ ഇന്‍ക്ലൂഷന്‍ ലാബ്' ഉദ്ഘാടനം ചെയ്തു  (3 hours ago)

അമ്മ'യുടെ കസേര തല്ലിപ്പൊട്ടിച്ച് അയാളെ ചൂലിനടിച്ചോടിച്ചേനെ; മഞ്ജു വാര്യരെ വേട്ടയാടുന്ന സനൽ കുമാറിനെതിരെയും താരസംഘടനയുടെ മൗനത്തിനെതിരെയും നടി ഉഷ ഹസീന രംഗത്ത്...  (4 hours ago)

വിജിലന്‍സ് കോടതി ഉത്തരവിനെതിരെ തച്ചങ്കരി നല്‍കിയ അപ്പീല്‍ പരിഗണിക്കവെ ഹൈക്കോടതി പറഞ്ഞത്  (4 hours ago)

ബംഗാൾ ഉൾക്കടലിൽ അതിതീവ്ര ന്യൂനമർദ സാധ്യത  (4 hours ago)

നിയമപരമായി നേരിടും; പി.എ. മുഹമ്മദ് റിയാസ്  (4 hours ago)

നടി അംബികയ്ക്കും സഹോദരന്‍ മല്ലികാര്‍ജുനുമെതിരെ ഗുരുതര ആരോപണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്  (4 hours ago)

Malayali Vartha Recommends