Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...


ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...


നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...


പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...


ഒരു ശരീരവും രണ്ട് തലയുമായി കുഞ്ഞ് ജനിച്ചു.. വൈദ്യശാസ്ത്രപരമായി 'ഡൈസെഫാലിസ് പാരപാഗസ്' എന്നാണ് അറിയപ്പെടുന്നത്..കുഞ്ഞ് നിരീക്ഷണത്തിൽ..

ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു.. അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്തെടുക്കുന്നത് ഒരു പക്ഷെ ഇന്ത്യ ആയിരിയ്ക്കും

24 AUGUST 2019 06:47 PM IST
മലയാളി വാര്‍ത്ത

More Stories...

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...

അയൺമാന്റെ രൂപമുള്ള ഹ്യൂമനോയ്ഡ് റോബട്.. പതിനാറുകാരിയെ ലൈംഗികമായി ഉപദ്രവിച്ചു...നടുക്കത്തോടെ ലോകം.. ഉടമയായ 16കാരനും സുഹൃത്തായ 19 കാരനും എതിരേ അന്വേഷണം..

ലിയോ പതിനാലാമൻ മാർപാപ്പയ്ക്ക് ശ്വാസകോശ കാൻസർ സ്ഥിരീകരിച്ചതായി വത്തിക്കാൻ മെഡിക്കൽ ബുള്ളറ്റിൻ....

നൂറുകണക്കിന് സൂപ്പർമാർക്കറ്റുകൾ വലിയ തോതിലുള്ള സൈബർ ആക്രമണത്തിന് ഇരയായി.. താപനില രാത്രിയിൽ 50 ഡിഗ്രി സെൽഷ്യസ് വരെ ഉയർത്തിയുള്ള ആക്രമണം..

നേപ്പാളില്‍ വീണ്ടും മിന്നല്‍ പ്രളയം; ഹിമാലയത്തിലെ മഞ്ഞുമലകള്‍ നിലംപൊത്തി മഹാപ്രളയവും മഹാദുരന്തങ്ങളും ആവര്‍ത്തിക്കും; മുന്നറിയിപ്പ്

ലോകത്തെ ഏറ്റവും വലിയ രണ്ട് സമ്പദ് വ്യവസ്ഥകളായ യുഎസും ചൈനയും തമ്മില്‍ ഒരു വ്യാപാര യുദ്ധം തുടങ്ങിയിരിക്കുന്നു.. അമേരിക്കയും ചൈനയും തമ്മില്‍ സമാനതകളില്ലാത്ത തരത്തില്‍ പുരോഗമിക്കുന്ന വ്യാപാര യുദ്ധത്തിൽ നേട്ടം കൊയ്തെടുക്കുന്നത് ഒരു പക്ഷെ ഇന്ത്യ ആയിരിയ്ക്കും . ആഗോള സമ്പദ്‍വ്യവസ്ഥയ്ക്ക് വ്യാപാര യുദ്ധം പ്രതിസന്ധി ഉയര്‍ത്തുമ്പോഴാണ് ഇന്ത്യയ്ക്ക് ഇത് നേട്ടമാകുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള പോര് മുറുകുമ്പോൾ ലോകം ആകാംക്ഷയിലാണ്. സാമ്പത്തികചരിത്രത്തിലെ ഏറ്റവും വലിയ വ്യാപാരയുദ്ധം എന്ന് ചൈന തന്നെ ഇതിനെ വിശേഷിപ്പിച്ചിട്ടുണ്ട്. യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ ചൈന ഇരട്ടിയാക്കിയതിനു തിരിച്ചടിയായി ചൈനയിലുള്ള എല്ലാ യുഎസ് കമ്പനികളും പൂട്ടി നാട്ടിലേക്കു മടങ്ങാൻ പ്രസിഡന്റ് പറഞ്ഞുകഴിഞ്ഞു .ചൈനയിൽ നടത്തുന്ന ഉൽപാദനം നാട്ടിലേക്കോ മറ്റു രാജ്യങ്ങളിലേക്കോ മാറ്റാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതും ഇന്ത്യക്ക് പ്രത്യാശ നൽകുന്നതാണ്

ഇത് പക്ഷെ ചൈനക്ക് തിരിച്ചടിയാണ് . നമുക്കിനി ചൈനയെ ആവശ്യമില്ലെന്നു ട്രംപ് തുറന്നു പറഞ്ഞു കഴിഞ്ഞു. . എന്നാൽ, ഇത് എങ്ങനെയാണ് നടപ്പാക്കുകയെന്ന് അദ്ദേഹം വ്യക്തമാക്കിയില്ല. ചൈനയിലെ പ്രവർത്തനം ഉപേക്ഷിക്കാൻ യുഎസ് കമ്പനികളെ ട്രംപിനു നിർബന്ധിക്കാനാവില്ല എന്നതാണ് വാസ്തവം. ലോകബാങ്കും ഐ എം എഫും ഇതിനെ തെറ്റായ തീരുമാനമെന്നാണ് വിശേഷിപ്പിക്കുന്നത്

യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവയിൽ 7500 കോടി ഡോളറിന്റെ (5,37,000 കോടിയോളം രൂപ) വർധനയാണ് ചൈന വരുത്തിയത്. 5% തീരുവ 10 ശതമാനമായി വർധിപ്പിക്കുന്നത് സെപ്റ്റംബർ ഒന്നിനും ഡിസംബർ 15നും നടപ്പിൽ വരുമെന്നു ചൈനയുടെ വാർത്ത ഏജൻസി അറിയിച്ചു. സോയാബീൻ, ബീഫ്, ക്രൂഡ് ഓയിൽ അടക്കം അയ്യായിരത്തിലേറെ യുഎസ് ഉൽപന്നങ്ങൾക്കാണു ചൈന അധിക തീരുവ ചുമത്തിയത്

ചൈനീസ് ഉൽപന്നങ്ങളുടെ തീരുവയിൽ യുഎസ് കഴിഞ്ഞ മേയിൽ 30,000 കോടി ഡോളറിന്റെ (21,48,000 കോടി രൂപ) വർധന വരുത്തിയിരുന്നു. സെപ്റ്റംബർ ഒന്നിനു നിലവിൽ വരേണ്ട ഇവയിൽ ചിലത് ഡിസംബർ 15 ലേക്ക് മാറ്റിവച്ചിട്ടുണ്ട്

എന്നാൽ വ്യാപാര യുദ്ധത്തെ തുടര്‍ന്ന് ഇന്ത്യയില്‍ നിന്നും ചൈനയിലേക്കും അമേരിക്കയിലേക്കുമുളള കയറ്റുമതിയില്‍ വന്‍ വളര്‍ച്ചയാണുണ്ടായിട്ടുള്ളത് . യുദ്ധം ഏറ്റവും ശക്തിപ്രാപിച്ചു നിന്ന ജൂണ്‍- നവംബര്‍ കാലയളവില്‍ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയില്‍ 32 ശതമാനത്തിന്‍റെ വാര്‍ഷിക വളര്‍ച്ച രേഖപ്പെടുത്തിയതായി ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ എക്സ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍റെ (ഫിയോ) കണക്കുകള്‍ വ്യക്തമാക്കുന്നു. 846 കോടി ഡോളര്‍ മൂല്യമുളള ഉല്‍പ്പന്നങ്ങളാണ് ഇക്കാലയളവില്‍ ഇന്ത്യ ചൈനയിലേക്ക് കയറ്റുമതി ചെയ്തത്. മുന്‍ വര്‍ഷം ഇതേകാലയളവില്‍ ഇത് 637 കോടി ഡോളറിന്‍റെ ഉല്‍പ്പന്നങ്ങളായിരുന്നു.

ചൈനയിലേക്കുളള കയറ്റുമതി വര്‍ദ്ധിക്കുന്നത് വ്യാപാര കമ്മി നിയന്ത്രിക്കാന്‍ ഇന്ത്യയെ സഹായിക്കും. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍, രാസപദാര്‍ത്ഥങ്ങള്‍, കോട്ടന്‍ നൂല്‍, പ്ലാസ്റ്റിക് അസംസ്കൃത വസ്തുക്കള്‍, സമുദ്രോല്‍പ്പന്നങ്ങള്‍ തുടങ്ങിയവയുടെ ഇന്ത്യയില്‍ നിന്നും ചൈനയിലേക്കുളള കയറ്റുമതിയാണ് വര്‍ദ്ധിച്ചത്

പക്ഷെ ചൈനയുമായുള്ള സാമ്പത്തികയുദ്ധത്തിൽ അമേരിക്ക വിജയിക്കുകയാണെങ്കിൽ അമേരിക്ക പിന്നെ തീർച്ചയായും തിരിയുന്നത് ഇന്ത്യക്ക് നേരെ ആയിരിക്കും എന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അങ്ങനെ ആയാൽ അത്തരം ഒരു നീക്കം നേരിടാൻ ഇപ്പോഴത്തെ അവസ്ഥയിൽ ഇന്ത്യക്കും പ്രയാസമായിരിക്കും

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഞെട്ടിക്കുന്ന സാറ്റലൈറ്റ് ചിത്രങ്ങൾ!! ആയുധപ്പുരകൾ നിറച്ച് കോട്ടകെട്ടി യുദ്ധത്തിനൊരുങ്ങി IRGC  (5 hours ago)

ജര്‍മനിയിലെ കെട്ടിടത്തില്‍ തീപിടിത്തത്തില്‍ മൂന്ന് മലയാളികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

വീടിനു പുറത്തിറങ്ങരുത് !! മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ കാറ്റ്; ന്യൂനമർദ്ദം.. കോരി ചൊരിയുന്ന മഴ !! ജാഗ്രതാ നിർദ്ദേശങ്ങൾ  (5 hours ago)

മലയാളി നഴ്‌സിനെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായി... അവസാന സന്ദേശം ഇങ്ങനെ !! കുടുംബം കടുത്ത ആശങ്കയിൽ  (6 hours ago)

"ചാവു തള്ളേ... വായിൽ ബെഡ്ഷീറ്റ് തിരുകി, കഴുത്തിൽ കുരുക്കിട്ടു; 16-കാരിയും കാമുകനും ചേർന്ന് അമ്മുമ്മയെ കൊലപ്പെടുത്തി."  (6 hours ago)

മുടി വെട്ടി ഇറക്കി,കരഞ്ഞ് വിളിച്ച് ദേ സുഹൈൽ..എന്റെ ചെറുക്കനെ ഞാൻ കൊന്ന് തിന്നണോ.. നിലവിളിച്ച് സുഹൈലിന്റെ ഉമ്മ  (7 hours ago)

യമണ്ടൻ വക്കീലിന്റെ കയ്യിൽ കിട്ടി, സുഹൈൽ ദേ ഇറങ്ങി വരുന്നു... ഗോപികയുടെ വലിയച്ഛനെ വലിച്ച് കീറി ശശികല..!ട്വിസ്റ്റ്  (7 hours ago)

ഹൂതികള്‍ ഇസ്രായേലിന് നേരെയും ആക്രമണം നടത്തുമോ എന്ന് ആശങ്ക: പശ്ചിമേഷ്യയില്‍ തെളിയുന്നത് അതിഭയനാകമായ മറ്റൊരു യുദ്ധം...  (11 hours ago)

ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്  (11 hours ago)

നെടുമ്പാശ്ശേരി മിനി കൂപ്പർ അപകടം: അന്വേഷണം അട്ടിമറിക്കാൻ നീക്കമെന്ന് ആരോപണം; പോലീസ് സ്റ്റേഷനിലേക്ക് സി.പി.എം പ്രതിഷേധ മാർച്ച്...  (11 hours ago)

Escort vehicle പ്രതിപക്ഷനേതാവിന്റെ വണ്ടിയിൽ കറക്കം  (12 hours ago)

പാലക്കാട് മൂലത്തറയിൽ ഭിക്ഷാടകനെ തല്ലിക്കൊന്നത് ആൾക്കൂട്ടം; വെള്ളം ചോദിച്ച വായയിലേക്ക് കള്ളൊഴിച്ച് ക്രൂരത, 7 യുവാക്കൾ കസ്റ്റഡിയിൽ...  (12 hours ago)

ODISHA ആരോഗ്യ സ്ഥിതി നിരീക്ഷിച്ച് വരുന്നു  (12 hours ago)

Robot അയൺമാനിൻ്റെ രൂപമുള്ള റോബോട്ടുകൾ  (12 hours ago)

സമൂഹമാധ്യമങ്ങളിലൂടെ ഉന്നതനീക്കം പാളി  (12 hours ago)

Malayali Vartha Recommends