Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

യുഎസ് ജനതയെ മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ അടിമകളാക്കി മാറ്റിയ ജോൺസൺ ആന്റ് ജോൺസന് ഭീമമായ തുക പിഴ ചുമത്തി അമേരിക്കൻ കോടതി

27 AUGUST 2019 03:45 PM IST
മലയാളി വാര്‍ത്ത

മയക്കുമരുന്നിന്‍റെ അംശം വേദനസംഹാരിയിൽ കണ്ടെത്തിയതിനെ തുടർന്ന് മരുന്നുൽപ്പാദന രംഗത്തെ ഭീമന്മാരായ ജോൺസൺ ആന്റ് ജോൺസന് ഭീമമായ തുക പിഴ ചുമത്തി അമേരിക്കയിലെ ഒക്കലഹോമ കോടതി . യുഎസ് ജനതയെ മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ വിപണനത്തിലൂടെ അടിമകളാക്കി മാറ്റി എന്ന കേസിലാണ് വിധി. 4,119 കോടി രൂപയാണ് പിഴ ചുമത്തിയത്. ജോൺസൺ പുറത്തിറക്കുന്ന ഡ്യൂറാജെസിക്, ന്യൂസെന്റാ എന്നീ വേദനാസംഹരികൾ അമേരിക്കൻ ജനതയെ മരുന്നിന്റെ അടിമകളാക്കി മാറ്റുന്നു എന്നായിരുന്നു കേസ്. ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയിൽ നാലുലക്ഷത്തോളം മരണങ്ങൾ സംഭവിച്ചുവെന്നാണ് പ്രോസിക്യൂഷൻ വാദിച്ചത്. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദങ്ങൾ.

ഈ വാദങ്ങൾ മുഖവിലക്കെടുത്തായിരുന്നു കോടതി വിധി. അമിതമായ പരസ്യങ്ങളിലൂടെ ജോൺസൺ ആന്റ് ജോൺസൺ ഡോക്ടർമാരെ വരെ സ്വാധീനിച്ചുവെന്നും അതുവഴി പൊതുശല്യമായി മാറുകയായിരുന്നുവെന്നും കോടതി വിലയിരുത്തി. അമേരിക്കയിൽ ഡോക്ടർമാർ എഴുതി നൽകുന്ന പ്രിസ്ക്രിപ്ക്ഷൻ വഴി ഏറ്റവും കൂടുതൽ വിൽക്കപ്പെടുന്ന വേദനാസംഹാരികളാണ് ജോൺസൺ ആന്റ് ജോൺസണിന്റേത്. തങ്ങളുടെ മരുന്ന് വിപണിയുടെ ഒരു ശതമാനം മാത്രമേ ഉള്ളൂ എന്ന കമ്പനിയുടെ വാദം കോടതി കണക്കിലെടുത്തില്ല. യുഎസിലെ മറ്റ് കോതികളിലും ജോൺസൺ ആൻഡ് ജോൺസണിനെതിരെ സമാനമായ നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. അവര്‍ക്കും കൂടെയുള്ള കനത്ത തിരിച്ചടിയാണ് ഈ വിധി. ഈ സാഹചര്യത്തിൽ വിധിക്കെതിരെ അപ്പീൽ നൽകാനാണ് ജോൺസൺ ആന്‍ഡ് ജോൺസന്റെ നീക്കം.


ജോൺസൺ ആന്‍ഡ് ജോൺസണ്‍ വിറ്റഴിച്ച മയക്കുമരുന്നിന്റെ അംശമുള്ള വേദനസംഹാരികളുടെ ഫലമായി പകര്‍ച്ചവ്യാധികള്‍ രൂക്ഷമായതായും, അത് 2000 മുതൽ ഒക്ലഹോമയിൽ മാത്രം 6,000 പേരുടെ മരണത്തിനു കാരണമായതായും ഒക്ലഹോമയുടെ അറ്റോർണി ജനറൽ മൈക്ക് ഹണ്ടർ പറഞ്ഞു. മരുന്നുകളിലെ മയക്കുമരുന്നിന്റെ അംശം ആളുകളെ അടിമകളാക്കി മാറ്റുകയാണെന്നും ഇവയുടെ അമിതോപയോഗം മൂലം 1999നും 2017നും ഇടയിൽ നാലുലക്ഷത്തോളം മരണങ്ങൾ സംഭവിച്ചുവെന്നും പ്രോസിക്യൂഷൻ വാദിച്ചു. യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആന്റ് പ്രിവെൻഷന്റെ കണക്കുകൾ ഉദ്ധരിച്ചായിരുന്നു വാദങ്ങൾ.

എന്നാൽ വിധിന്യായത്തിൽ പിഴവുകളുണ്ടെന്ന് ജോൺസൺ ആന്‍ഡ് ജോൺസന്‍റെ അഭിഭാഷകരിലൊരാളായ സഫ്രീന സ്ട്രോംഗ് പറഞ്ഞു. ഫെഡറൽ റെഗുലേറ്റർമാർ അംഗീകരിച്ച മരുന്നുകള്‍ മാത്രമാണ് കമ്പനി വില്‍പ്പന നടത്തിയിട്ടുള്ളതെന്നും അതിനെ ഒക്ലഹോമയിലെ മരണങ്ങളുമായി നേരിട്ട് ബന്ധിപ്പിക്കാൻ കഴിയില്ലെന്നും അവര്‍ വാദിച്ചു. ‘മയക്കുമരുന്നിന്റെ ദുരന്തഫലം അനുഭവിക്കുന്ന എല്ലാവരോടും ഞങ്ങള്‍ക്ക് സഹതാപമുണ്ട്. എന്നാൽ ഒക്ലഹോമയിലടക്കം ഈ രാജ്യത്തെവിടെയും ജോൺസൺ ആന്‍ഡ് ജോൺസൺ ഒരു ഒപിയോയിഡ് പ്രതിസന്ധിയും ഉണ്ടാക്കിയിട്ടില്ലെന്ന് സ്ട്രോംഗ് പറഞ്ഞു.

 

 

            

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൗദി അറേബ്യയിൽ നിന്ന് നാടുകടത്തി  (24 minutes ago)

തന്റെ കൊണവധിക്കാരം അങ്ങ് കേരളത്തിൽ മതി പിണറായിയുടെ കരണത്തിടിച്ച് D K..!തൊണ്ടി മുതൽ എവിടെടോ..!  (31 minutes ago)

സുഹാന്റെ മൃതദേഹം കണ്ടെത്തി  (37 minutes ago)

മുന്നറിയിപ്പ് നൽകി പുടിൻ  (48 minutes ago)

രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ട് വട്ടിയൂർക്കാവ് എംഎൽഎ വി കെ പ്രശാന്ത്  (58 minutes ago)

വഖഫ് ബോർഡിന് വീഴ്ച  (1 hour ago)

വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരിച്ചു  (1 hour ago)

മുന്‍ മേയർ 'ഇന്ന് ഇറങ്ങണം' MLA -യെ ഇറക്കി വിടും ശ്രീലേഖ ഫോണിൽ വിളിച്ച് വിരട്ടി പറ്റില്ലെന്ന് ..യുദ്ധം തുടങ്ങി  (1 hour ago)

അവസാനഘട്ട അന്വേഷണത്തില്‍  (1 hour ago)

രാഷ്ട്രീയ പോരാട്ടമായി ബെംഗളൂരു പൊളിക്കലുകൾ  (2 hours ago)

ആർ‌എസ്‌എസിനെ പ്രശംസിച്ച് ദിഗ്‌വിജയ് സിംഗ്  (2 hours ago)

ഇടിയപ്പം വിൽക്കാൻ ലൈസൻസ് നിർബന്ധം  (2 hours ago)

സുഹാൻ എവിടെ?  (2 hours ago)

തദ്ദേശചിത്രം വ്യക്തം, ഭരണം പിടിക്കാൻ  (2 hours ago)

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (10 hours ago)

Malayali Vartha Recommends