Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

പാകിസ്ഥാൻ മിസ്സൈൽ പരീക്ഷിച്ചു; ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്ന മുന്നറിയിപ്പിന് പിന്നാലെ പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തി; ഗുജറാത്ത് തീരത്ത് ജാഗ്രത നിർദ്ദേശം

29 AUGUST 2019 01:18 PM IST
മലയാളി വാര്‍ത്ത

ഇന്ത്യയുമായി സെപ്റ്റംബറിലോ ഒക്ടോബറിലെ യുദ്ധമുണ്ടാകുമെന്നു പാക്ക് മന്ത്രി കഴിഞ്ഞ ദിവസമാണ് പ്രഖ്യാപിച്ചത്. ഇതിന് തൊട്ടുപിന്നാലെയാണ് പാകിസ്ഥാൻ ബാലിസ്റ്റിക് മിസൈൽ പരീക്ഷണം നടത്തിയെന്ന വിവരം പുറത്തു വരുന്നത്. കരയിൽ നിന്നു കരയിലേക്കു തൊടുക്കാവുന്ന മിസൈലാണ് രാത്രിയിൽ പാക്കിസ്ഥാൻ പരീക്ഷിച്ചത്. ഇതിന്റെ വിഡിയോയും പുറത്തു വന്നിട്ടുണ്ട്. 290 കിലോമീറ്റർ വരെ ദൂരത്തേക്ക് പലതരം പോർമുനകൾ വഹിക്കാൻ ശേഷിയുള്ളതാണ് മിസൈൽ. പാക്കിസ്ഥാൻ സൈനിക വക്താവാണ് മിസൈൽ പരീക്ഷണം സ്ഥിരീകരിച്ചത്. പാക്ക് ആക്രമണസാധ്യതയുള്ളതിനാൽ ഗുജറാത്ത് തീരത്ത് ജാഗ്രത നിർദ്ദേശവും നൽകിയിട്ടുണ്ട്.

മിസൈൽ പരീക്ഷണം നടക്കുന്നതിനാൽ ഓഗസ്റ്റ് 28 മുതൽ 31 വരെ പാക്കിസ്ഥാനു മുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ താൽക്കാലികമായി അടച്ചിടുമെന്ന് പാക്കിസ്ഥാൻ ഇന്നലെ അറിയിച്ചിരുന്നു. 

ഈ ദിവസങ്ങളിൽ ഇതുവഴിയുള്ള വ്യോമഗതാഗതം ഒഴിവാക്കണമെന്നായിരുന്നു രാജ്യാന്തര വിമാന സർവീസുകൾക്കുള്ള നിർദേശം. ഇതിനു പകരമായി മറ്റൊരു വ്യോമപാത അനുവദിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. പാക്കിസ്ഥാൻ സാങ്കേതിക വകുപ്പ് മന്ത്രി ഫവാദ് ഹുസൈൻ ചൗധരി ഇന്ത്യയിലേക്കുള്ള വ്യോമപാതകൾ അടച്ചിടുമെന്നു നേരത്തേ പറഞ്ഞിരുന്നു. പാക്കിസ്ഥാനിലൂടെ അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യയ്ക്കുള്ള വാണിജ്യ ബന്ധവും തടസ്സപ്പെടുത്താൻ പാക്കിസ്ഥാൻ ആലോചിക്കുന്നുണ്ട്.

ഇത് പ്രകാരം വ്യോമപാത തുറന്ന് ഒന്നരമാസം പോലും പൂർത്തിയാകും മുപ് തന്നെ കറാച്ചിക്കുമുകളിലൂടെയുള്ള മൂന്ന് വ്യോമപാതകൾ പാകിസ്ഥാൻ അടക്കുകയും ചെയ്തു. ബുധനാഴ്ചമുതൽ വെള്ളിയാഴ്ചവരെ പാത അടച്ചിടുമെന്ന് പാക് സിവിൽ ഏവിയേഷൻ അധികൃതരാണ് അറിയിച്ചത്. ഇന്ത്യൻ വിമാനങ്ങൾ പാക് വ്യോമപരിധി ഉപയോഗിക്കുന്നത് പൂർണമായും വിലക്കുമെന്ന് സർക്കാർ പ്രഖ്യാപിച്ചതിനുപിന്നാലെയാണിത്. കറാച്ചി വ്യോമപാത ഉപയോഗപ്പെടുത്തുന്ന എല്ലാ അന്താരാഷ്ട്ര വിമാനങ്ങൾക്കും നിയന്ത്രണം ബാധകമാണ്. സെപ്റ്റംബർ ഒന്നിന് വിലക്ക് അവസാനിക്കും.

ഇന്ത്യ പാക് വ്യോമപാത ഉപയോഗിക്കുന്നത് പൂർണമായും തടയുന്നതു സംബന്ധിച്ച് പാകിസ്ഥാൻ ആലോചിക്കുന്നതായി ശാസ്ത്രസാങ്കേതികവകുപ്പ് മന്ത്രി ഫവാദ് ചൗധരി ചൊവ്വാഴ്ച ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. ഇക്കാര്യവും പാകിസ്ഥാൻ വഴിയുള്ള ഇന്ത്യ-അഫ്ഗാൻ വ്യാപാരവും വിലക്കുന്ന കാര്യവും ചൊവ്വാഴ്ച പാക് മന്ത്രിസഭ ചർച്ചചെയ്തിരുന്നു. അന്തിമതീരുമാനം ഇമ്രാൻ കൈക്കൊള്ളും.

ബാലാകോട്ട് ആക്രമണത്തിനുപിന്നാലെ ഫെബ്രുവരിയിൽ പാകിസ്താൻ വ്യോമപാത പൂർണമായും അടച്ചിരുന്നു. 138 ദിവസമാണ് പാകിസ്ഥാൻ വ്യോമപാത ഇന്ത്യക്ക് മുന്നിൽ അടച്ചിട്ടത്. മാർച്ച് 27-ന് ഇന്ത്യ, തായ്‌ലാൻഡ്, ഇൻഡൊനീഷ്യ എന്നിവയൊഴികെയുള്ള രാജ്യങ്ങൾക്കായി പാത തുറന്നുകൊടുത്തു. ജൂലായ് 16-നാണ് പാകിസ്ഥാൻൻ പിന്നീട് വ്യോമപാത പൂർണമായി തുറന്നത്. വ്യോമപാതയ്ക്ക് പുറമെ ഇന്ത്യ–അഫ്ഗാൻ വ്യാപാരം താറുമാറാക്കും വിധത്തിൽ റോഡ് ഗതാഗതത്തിനും നിരോധനം കൊണ്ടു വന്നേക്കും. ഇതോടെ അമേരിക്ക ഉൾപ്പടെയുളള രാജ്യങ്ങളിലേക്ക് ദീര്‍ഘ ദൂരം സഞ്ചരിക്കേണ്ടി വരും. ഡൽഹി–യൂറോപ്പ്,ഗൾഫ് യാത്രയിൽ സാധാരണ നിലയിൽ നിന്ന് രണ്ടു മണിക്കൂറിലേറെ സമയം വർധിക്കും. എന്നാൽ ഈ നിലപാടിലൂടെ പാകിസ്ഥാനും നഷ്ടം മാത്രമേ സംഭവിക്കുകയുള്ളൂ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (40 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (50 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (7 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends