Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

കശ്മീരിനായി പാകിസ്ഥാൻ നിശ്ചലമാകും; കശ്മീരിന് പിന്തുണപ്രഖ്യാപിച്ച്‌അരമണിക്കൂര്‍എല്ലാ ജോലികളും നിര്‍ത്തിവെച്ച്‌തെരുവിലിറങ്ങാന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്പാക് ജനതയോട് ആഹ്വാനം ചെയ്തു

30 AUGUST 2019 11:42 AM IST
മലയാളി വാര്‍ത്ത

ജമ്മുകാശ്മീരിനു പ്രത്യേകാധികാരം നൽകുന്ന നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതിനു ശേഷം ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാകുകയാണ്. ജമ്മു കാശ്മീരിന് പ്രത്യേകാധികാരം നൽകുന്ന ആർട്ടിക്കിൾ 370 റദ്ദാക്കിയതോടെ മനഃസമാധാനാം നഷ്ടപ്പെട്ട് പരക്കം പായുകയാണ് പാകിസ്ഥാൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. പ്രതീക്ഷിക്കാത്ത അവസരത്തിൽ പുറംതലക്കേറ്റ അടിയായിരുന്നു പാകിസ്ഥാന് കാശ്മീർ വിഷയം. എങ്ങനെയും വിഷയത്തെ പ്രതിരോധിക്കാനാണ് പാകിസ്ഥാന്റെ നിലവിലെ നീക്കം. കശ്മീരിനായി പാകിസ്ഥാൻ ഇന്ന് ഉച്ചയ്ക്ക് അര മണിക്കൂര്‍ നിശ്ചലമാകും. കശ്മീരിന് പിന്തുണപ്രഖ്യാപിച്ച്‌അരമണിക്കൂര്‍എല്ലാ ജോലികളും നിര്‍ത്തിവെച്ച്‌തെരുവിലിറങ്ങാന്‍പ്രധാനമന്ത്രി ഇമ്രാന്‍ ഖാനാണ്പാക് ജനതയോട് ആഹ്വാനം ചെയ്തിരിക്കുന്നത്. വെള്ളിയാഴ്ച ഉച്ചക്ക് 12 നും 12.30 നുമിടക്കുള്ള സമയത്താണ് പാകിസ്ഥാനികൾ കശ്മീരിന് പിന്തുണപ്രഖ്യാപിച്ച്‌ തെരുവിലേക്കിറങ്ങുക.

''കശ്മീരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ നാളെ (വെള്ളിയാഴ്ച) എല്ലാ ജനങ്ങളും ഉച്ചക്ക് 12 നും 12.30നും ഇടയില്‍തെരുവിലേക്കിറങ്ങണം. കശ്മീരിലെ ജനങ്ങളോടൊപ്പം എല്ലാ പിന്തുണയും നല്‍കിക്കൊണ്ട് നമ്മള്‍ ഉണ്ടെന്ന ശക്തമായ സന്ദേശമാണ് ഇതിലൂടെ കൊടുക്കേണ്ടത്.'' എന്ന് ഇമ്രാന്‍ഖാന്‍ ട്വീറ്റ് ചെയ്തു.

പാക് അധിനിവേശ കശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്ന് പ്രതിരോധമന്ത്രി രാജ് നാഥ് സിംഗ് ആഞ്ഞടിച്ചിരുന്നു. സ്വന്തം പൗരന്‍മാര്‍ക്ക് നേരെ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളില്‍ പാകിസ്ഥാന്‍ ശ്രദ്ധ ചെലുത്തണ‌മെന്നും ലഡാക്ക് സന്ദര്‍ശനത്തിനിടെ രാജ് നാഥ് സിംഗ് പറഞ്ഞു. ജമ്മു കശ്മീരീന്‍റെ പ്രത്യേക പദവി റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് രാജ് നാഥ് സിംഗ് ലഡാക്കിൽ എത്തുന്നത്. ലഡാക്കിലെ വികസനത്തിനായി ജമ്മു കശ്മീരിന്‍റെ പ്രത്യേക പദവി റദ്ദാക്കേണ്ടത് ആവശ്യമായിരുന്നു. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യഘടകമാണെന്നും പാക് അധീന കാശ്മീരും ഗില്‍ഗിത്തും പാകിസ്ഥാന്‍ അനധികൃതമായാണ് കൈവശം വെച്ചിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജമ്മുകശ്മീരില്‍ ഇന്ത്യ മനുഷ്യാവകാശ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുവെന്നാരോപിച്ച് യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലില്‍ പ്രമേയം കൊണ്ടുവരാനാണ് പാകിസ്ഥാന്റെ നീക്കം. കശ്മീര്‍ വിഷയം ആഗോളതലത്തില്‍ സജീവ ചര്‍ച്ചയാക്കി നിര്‍ത്താന്‍ പാകിസ്ഥാൻ ശ്രമിക്കുന്നതിന്റെ ഭാഗംകൂടിയാണിതെന്ന് ഉന്നത നയതന്ത്ര ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.

നേരത്തെ യുഎന്‍ രക്ഷാസമിതിയില്‍ വിഷയം കൊണ്ടുവന്നിരുന്നെങ്കിലും ഫലം കണ്ടിരുന്നില്ല. കശ്മീര്‍ വിഷയം ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി തര്‍ക്കം മാത്രമാണെന്ന നിലപാടായിരുന്നു രക്ഷാസമിതി യോഗത്തില്‍ പങ്കെടുത്ത മിക്ക രാജ്യങ്ങളും കൈക്കൊണ്ടത്‌.

അതുകൊണ്ടുതന്നെ ഇനി ഉറ്റുനോക്കുന്നത് അടുത്ത മാസം ഒമ്പത് മുതല്‍ നടക്കുന്ന യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിന്റെ 42-ാം സമ്മേളനത്തെയാണ്. ഈ സമ്മേളനത്തില്‍ താന്‍ പങ്കെടുത്ത് അംഗരാജ്യങ്ങളെ കശ്മീരിലെ മനുഷ്യാവകാശ പ്രശ്‌നങ്ങള്‍ ധരിപ്പിക്കുമെന്ന് പാക് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറേഷി അറിയിച്ചു.

സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 27 വരെ നടക്കുന്ന മനുഷ്യാവകാശ കൗണ്‍സില്‍ സമ്മേളന കാലയളവില്‍ തന്നെ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ യുഎന്‍ പൊതുസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുഎന്‍ പൊതുസഭയില്‍ സംസാരിക്കുന്നുണ്ട്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (39 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (49 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (7 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends