Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും... സമുദ്ര നിരപ്പ് ഉയര്‍ന്നാല്‍ കൊച്ചി, മുംബയ്, ചെന്നൈ നഗരങ്ങള്‍ കടലിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ട്

30 AUGUST 2019 07:37 PM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

കാലാവസ്ഥാ വ്യതിയാനവും ആഗോളതാപനവും മൂലം സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ത്യ, ചൈന, അമേരിക്ക, യൂറോപ്പ് എന്നീ രാജ്യങ്ങള്‍ക്ക് വന്‍നാശം വിതയ്ക്കുമന്ന് യു എന്‍ സമിതിയുടെ കരട് റിപ്പോര്‍ട്ട്. ആഗോള താപനത്തെത്തുടര്‍ന്ന് ഹിമപാളികളുടെ ഉരുകല്‍ അനിയന്ത്രിതമായി വര്‍ദ്ധിച്ചത് സമുദ്ര നിരപ്പ് ഉയരുന്നതിനും കര കടലെടുക്കുന്നതിനും കാരണമാകുന്നു.

ഭൂമിയിലെ രണ്ട് ഹിമപാളികളായ ഗ്രീന്‍ലാന്‍ഡിലും അന്റാര്‍ട്ടിക്കയിലും, ഒരു ദശാബ്ദത്തിനിടെ പ്രതിവര്‍ഷം 400 ബില്യണ്‍ ടണ്ണാണ് ഉരുകിയത്. ഇത് 2100ല്‍ 100 ബില്യണിലേക്ക് കുറച്ചില്ലെങ്കില്‍ മനുഷ്യരാശിക്ക് വന്‍നാശമാകും ഉണ്ടാകുകയെന്ന് റിപ്പോര്‍ട്ട് മുന്നറിയിപ്പ് നല്‍കുന്നു.

സമുദ്ര നിരപ്പ് ഉയരുന്നത് ഇന്ത്യയിലെ മൂന്ന് തീരനഗരങ്ങള്‍ക്കും വന്‍ഭീഷണി ഉയര്‍ത്തും. കൊച്ചി, മുംബയ്, ചെന്നൈ നഗരങ്ങള്‍ കടലിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ചൈനയില്‍ ഷാങ്ഹായി, നിങ്‌ബോ, തായ്‌ഷോ അടക്കം അരഡസന്‍ തീര നഗരങ്ങള്‍ ഭീഷണിയിലാണ്.

മത്സ്യ സമ്ബത്തിന്റെ അനിയന്ത്രിതമായ നാശം, ചുഴലിക്കാറ്റ് അടക്കമുള്ള പ്രകൃതി ദുരന്തങ്ങള്‍ വഴിയുള്ള നാശനഷ്ടങ്ങളുടെ വര്‍ദ്ധന,കരകളെ കടലെടുക്കുന്ന പ്രവണത ഇതെല്ലാം ഈ വിനാശത്തിന്റെ സൂചനകളാണെന്ന് ഇന്റര്‍ ഗവണ്‍മെന്റ് പാനല്‍ ഓണ്‍ ക്ലൈമറ്റ് ചേയ്ഞ്ച് നടത്തിയ പഠന റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു. ഉത്തരാര്‍ദ്ധ ഗോളത്തില്‍ സ്ഥിതിചെയ്യുന്ന ഹിമപാളി ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ 30 ശതമാനത്തോളം ഉരുകി തീരുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
അമേരിക്കയില്‍ മിയാമി, ന്യൂയോര്‍ക്ക് അടക്കമുള്ള നഗരങ്ങളും, യൂറോപ്പില്‍ ആംസ്റ്റര്‍ഡാം, വെനീസ്, ഹാംബര്‍ഗം തുടങ്ങിയവയും സമുദ്രനിരപ്പ് ഉയരുന്നത് കാരണമുള്ള ഭീഷണി നേരിടുന്നവയാണ്. നിലവിലെ സാഹചര്യമനുസരിച്ച് 2050 ഓടെ താഴ്ന്നനിരപ്പില്‍ സ്ഥിതി ചെയ്യുന്ന നഗരങ്ങളും ചെറിയ ദ്വീപുകളുമെല്ലാം മുങ്ങിപ്പോകാന്‍ സാദ്ധ്യതയുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജകള്‍ക്കായി ശബരിമലയില്‍ നട തുറന്നു  (3 minutes ago)

എഞ്ചിനിലേക്ക് ഇന്ധനം നല്‍കുന്ന സ്വിച്ചുകള്‍ ഓഫ് ചെയ്തത് അപകട കാരണം  (29 minutes ago)

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (1 hour ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (1 hour ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (2 hours ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (2 hours ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (2 hours ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (3 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (3 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (9 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

Malayali Vartha Recommends