Widgets Magazine
12
Jul / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അപകടത്തില്‍പെട്ട എയര്‍ ഇന്ത്യ ഡ്രീംലൈനര്‍ വിമാനത്തിന്റെ വൈദ്യുതി സംവിധാനം നിലച്ചത് അപകടകാരണമെന്ന് എയര്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയുടെ റിപ്പോര്‍ട്ട്


ബിജെപി സംസ്ഥാന കമ്മറ്റി ഓഫീസ് ഉദ്ഘാടനത്തിനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്


സംസ്ഥാന കായകല്‍പ്പ് പുരസ്‌ക്കാരങ്ങള്‍ പ്രഖ്യാപിച്ചു...


ഇന്ത്യന്‍ റഡാറിന്‍റെ പരിധിയിലെത്തിയതോടെ എഫ്-35ബിയെ കണ്ടെത്തി ലോക്ക് ചെയ്തു; റഡാർ കണ്ണുകളെ വെട്ടിച്ച് പറക്കാനുള്ള സ്റ്റെൽത്ത് സാങ്കേതികവിദ്യ പിഴച്ചതിവിടെ...


എന്നെ കല്യാണം ചെയ്തത് അയാളുടെ അച്ഛന് കൂടി വേണ്ടിയാണ്; ഒരിക്കലും ആ സ്ത്രീ എന്നെ ജീവിക്കാന്‍ അനുവദിച്ചിട്ടില്ല; കുഞ്ഞിനെ ഓര്‍ത്ത് വിടാന്‍ കെഞ്ചിയിട്ടും... വിപഞ്ചികയുടെ ഞെട്ടിക്കുന്ന ആത്മഹത്യാക്കുറിപ്പ് പുറത്ത്

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒക്ടോബറിലോ നവംബറിലോ പൂര്‍ണ യുദ്ധമുണ്ടാവുമെന്ന് പ്രവചിച്ച് പാക് മന്ത്രി.... മോദിയെ വെല്ലുവിളിക്കുന്നതിനിടെ മന്ത്രി ഷോക്കേറ്റ് താഴേക്ക്... കൈ കൊട്ടിച്ചിരിച്ച് സോഷ്യല്‍ മീഡിയ

31 AUGUST 2019 08:53 AM IST
മലയാളി വാര്‍ത്ത

More Stories...

രാജ്യങ്ങള്‍ക്ക് സാമ്പത്തിക വെല്ലുവിളി ഉയര്‍ത്തുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്

പരിശീലന പറക്കലിനിടെ ചെറുവിമാനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ കാനഡയില്‍ രണ്ട് മരണം....

അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..

പക്ഷി ഇടിച്ചതിനെ തുടർന്ന് ഇൻഡിഗോ വിമാനം അടിയന്തരമായി നിലത്തിറക്കി; പിന്നാലെ റൺവേയിൽ കണ്ട കാഴ്ച

ഒരുപാട് മുൻപേ സഞ്ചരിച്ചിരിക്കുകയാണ് ചൈന..എഐയുടെ സഹായത്തോടെ 99 ശതമാനവും മനുഷ്യന്, സമാനമായ സെക്സ് ഡോളുകൾ ഉണ്ടാക്കി..ലോകത്താകെ കയറ്റുമതി ചെയ്തു തുടങ്ങി..

ഇന്ത്യയും പാകിസ്താനും തമ്മില്‍ ഒക്ടോബറിലോ നവംബറിലോ പൂര്‍ണ യുദ്ധമുണ്ടാവുമെന്നാണ് പാകിസ്താനിലെ റയില്‍വേ മന്ത്രി പ്രവചിച്ചിരിക്കുന്നത്. ഇത് ഇന്ത്യ ഒരു ഭീഷണിയായേ എടുത്തിട്ടില്ല ഇതില്‍ ആരും പ്രതികരിച്ചും കണ്ടില്ല. എന്നാല്‍ മറ്റൊരു രസകരമായ കാര്യം യുദ്ധം പ്രവചിച്ച റെയില്‍വേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദനി വെള്ളിയാഴ്ച ഇസ്ലാമാബാദില്‍ ഷോക്കടിച്ചു എന്നുള്ളതാണ്. ഒരു പൊതുചടങ്ങിനിടെ അപകടമുണ്ടായത്. പ്രധാനമന്ത്രി നരേന്ദ്രമോദിക്കുനേരെ ആക്ഷേപം ചൊരിയുമ്പോഴായിരുന്നു സംഭവം ഉണ്ടായത്.

'നരേന്ദ്രമോദി നിങ്ങളുടെ ഉദ്ദേശ്യം ഞങ്ങള്‍ക്കറിയാം' എന്നുപറഞ്ഞ് നാവെടുത്തയുടന്‍ റാഷിദ് ഷോക്കേല്‍ക്കുകയായിരുന്നു ഷോക്കേറ്റ് അദേഹം ഞെട്ടുന്നതിന്റെ ഞെട്ടുന്നതിന്റെ ദൃശ്യങ്ങള്‍ സാമൂഹികമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. 'വൈദ്യുതിപ്രശ്‌നമാണെന്ന് തോന്നുന്നു. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ യോഗം കലക്കാന്‍ ആവില്ല' എന്നും അദേഹം പറയുന്നുണ്ടായിരുന്നു എന്നും റാഷിദ് പറയുന്നുണ്ട്. കഴിഞ്ഞദിവസമാണ് റാവല്‍പിണ്ടിയില്‍ ഒരുയോഗത്തിനിടെ ഒക്ടോബറിലോ തൊട്ടടുത്ത മാസമോ ഇന്ത്യയും പാകിസ്താനും തമ്മില്‍ സമ്പൂര്‍ണയുദ്ധമുണ്ടാവുമെന്ന് റാഷിദ് പ്രഖ്യാപിച്ചത്. രണ്ടുരാജ്യങ്ങളും തമ്മിലുള്ള അവസാനയുദ്ധമായിരിക്കും ഇതെന്നും പറയുകയുണ്ടായി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലക്ഷ്യങ്ങളെ നന്നായി അറിയാമെന്ന് മന്ത്രി പ്രസംഗം തുടരുന്നതിനിടെ ഷോക്കേല്‍ക്കുകയായിരുന്നു. തുടര്‍ന്ന് കുറച്ചു നേരം പ്രസംഗം നിര്‍ത്തിയ മന്ത്രി ഇങ്ങനെ പറഞ്ഞു 'അത് ഷോക്കേറ്റതാണ്. കാര്യമാക്കേണ്ട. മോദിക്ക് ഈ റാലി തകര്‍ക്കാന്‍ സാധിക്കില്ല' എന്ന്. കശ്മീര്‍ വിഷയത്തില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ത്യയെയും പാക്കിസ്ഥാനെയും ചതിക്കുകയാണു ചെയ്യുന്നതെന്ന് ഷെയ്ഖ് റാഷിദ് അഹമ്മദ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെയും പാക്ക് കരസേന മേധാവി ജനറല്‍ ഖമര്‍ ജാവേദ് ബജ്വയുടെയും ഭരണ കാലയളവില്‍ തന്നെ കശ്മീര്‍ പ്രശ്‌നം പരിഹരിക്കപ്പെടുമെന്നും മന്ത്രി പറഞ്ഞു. കശ്മീരിലെ ജനങ്ങളോടുള്ള ഐക്യദാര്‍ഢ്യമായി പാക്കിസ്ഥാനില്‍നിന്നും ഇന്ത്യയിലേക്കുള്ള ട്രെയിനുകള്‍ നിര്‍ത്തിവയ്ക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഒക്ടോബറിലോ, നവംബറിലോ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള യുദ്ധം നടക്കാന്‍ സാധ്യതയുണ്ടെന്ന് പാക്കിസ്ഥാന്‍ മന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞത് ഏറെ വിവാദത്തിലായിരുന്നു.

അതേസമയം പാക്കിസ്ഥാനെ ഏറെ ഭീതിയിലാഴ്തി ഭീതിയിലാഴ്ത്തി എയ്ഡ്‌സ് രോഗം അതിവേഗം പടരുന്നു. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതില്‍ രോഗബാധ റിപ്പോര്‍ട്ട് ചെയ്തത്. മുറിവൈദ്യന്മാര്‍ അരങ്ങുവാഴുന്ന രാജ്യത്തെ ആരോഗ്യരംഗത്തെ ദയനീയ അവസ്ഥയാണു രോഗം പടര്‍ന്നു പിടിക്കാനുള്ള കാരണമായി വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാന്‍ കോടിക്കണക്കിനു രൂപ വകയിരുത്തുമ്പോഴും പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ പരിതാപകരമായ അവസ്ഥയാണ് ഇത്തരം റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവരുന്നത്. പിന്നിട്ട വര്‍ഷം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്.

ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തില്‍ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്നാണ് റിപ്പോര്‍ട്ടുകള്‍. പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നതാണ് എയ്ഡ്‌സ് അതിവേഗം പകരാന്‍ കാരണമായി ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തവയാണ്. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ ഉള്ളത്. ഇതില്‍ 2.7 ലക്ഷം പേരും സിന്ധ് പ്രവിശ്യയിലാണ്. പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ അനാരോഗ്യസാഹചര്യങ്ങളിലുള്ള സൂചികള്‍ ഉപയോഗിച്ച് കുത്തിവയ്പ് നല്‍കുന്നതാണ് രോഗം അതിവേഗം പടരാന്‍ കാരണമെന്നാണു വിലയിരുത്തല്‍.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വഴിപാട് സമര്‍പ്പണമായി...  (41 minutes ago)

വീടിനുള്ളില്‍ പൊലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി...  (51 minutes ago)

വ്യാപക മഴക്ക് സാധ്യത...  (1 hour ago)

ഒന്നാം ഇന്നിംഗ്‌സില്‍ ഇന്ത്യക്ക് മൂന്ന് വിക്കറ്റ് നഷ്ടം...  (1 hour ago)

സ്വകാര്യ ബസ് ഡ്രൈവറെ കിടപ്പ് മുറിയില്‍....  (1 hour ago)

മഴക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമായി സൈന്യം...  (1 hour ago)

യുവാവ് ഹൃദയാഘാതത്തെ തുടര്‍ന്ന്  (1 hour ago)

ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവ്  (2 hours ago)

സ്വിച്ചുകള്‍ ഓഫായിരുന്നത് ശ്രദ്ധയില്‍പ്പെട്ട് പെട്ടെന്ന് ഓണ്‍ ചെയ്തെങ്കിലും... ടേക്ക് ഓഫ് ചെയ്ത് സെക്കന്‍ഡുകള്‍ക്കകം വിമാനത്തിന്റെ രണ്ട് എന്‍ജിനുകളുടെയും പ്രവര്‍ത്തനം....  (2 hours ago)

മലയാളി യുവാവിനെ മരിച്ച നിലയില്‍  (2 hours ago)

കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷാ തിരുവനന്തപുരത്ത്  (2 hours ago)

കൊലക്കേസ് പ്രതിക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി  (8 hours ago)

ടിപ്പര്‍ ലോറിയുടെ ഡംപ് ബോക്‌സിന് അടിയില്‍പ്പെട്ട് യുവാവിന് ദാരുണാന്ത്യം  (9 hours ago)

ടെന്നിസ് താരത്തിന്റെ കൊലപാതകം; മകളുടെ പണം കൊണ്ട് ജീവിക്കുന്നെന്ന പരിഹാസം അസ്വസ്ഥനാക്കി  (9 hours ago)

നിര്‍ത്തിയിട്ടിരുന്ന കാറിന് തീപിടിച്ച് 3 കുട്ടികളടക്കം 5 പേര്‍ക്ക് പൊള്ളലേറ്റു  (9 hours ago)

Malayali Vartha Recommends