Widgets Magazine
19
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


'ജെൻസി' (Gen Z) യുവാക്കൾക്കായി ബജറ്റിൽ പ്രത്യേക സ്റ്റാർട്ടപ്പ് പദ്ധതിയാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്.. 50 കോടി രൂപയാണ് ആദ്യഘട്ടത്തിൽ വകയിരുത്തിയത്..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..


വീണയുടെ ലോക്കര്‍ പരിശോധന..സ്വര്‍ണവും വജ്രവും ഉള്‍പ്പെടുന്ന കോടികളുടെ മുതലും മാസപ്പടിയുടെ രഹസ്യരേകകളും പാസ് ബുക്കുകളും..എല്ലാം കൃത്യമായി മാറ്റി..

എയ്ഡ്‌സിന്റെ പിടിയില്‍ പാക്കിസ്ഥാന്‍ സൂചിക്കു പണമില്ല; യുദ്ധക്കൊതി മൂത്ത് ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാന്‍ കോടിക്കണക്കിനു രൂപ വാരിയെറിഞ്ഞ് പാക്കിസ്ഥാന്‍

31 AUGUST 2019 09:11 AM IST
മലയാളി വാര്‍ത്ത

ശത്രുരാജ്യമാണ് എങ്കിലും വളരെ പരിതാപകരമാണ് പാകിസ്താന്റെ അവസ്ഥ. അവിടുത്തെ ഭീതിയിലാഴ്ത്തി രാജ്യമൊട്ടാകെ എയ്ഡ്‌സ് രോഗം അതിവേഗം പടരുകയാണ്. പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിലെ പ്രധാന നഗരമായ ഷാകോട്ടിലാണ് വലിയ തോതില്‍ എയ്ഡ്‌സ് രോഗബാധ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അവിടെ ഒരു സൂചിക്കുപോലും വകയില്ലാത്ത അവസ്ഥയാണുള്ളതെന്നാണ് റിപ്പോര്‍ട്ടുകള്‍. രാജ്യം ഇത്തരത്തില്‍ കഷ്ടത അനുഭവിക്കുമ്പോഴും. യുദ്ധക്കൊതി മൂത്ത് ആയുധങ്ങളും മറ്റും വാങ്ങിക്കൂട്ടാന്‍ കോടിക്കണക്കിനു രൂപ വകയിരുത്തുകയാണ് പാകിസ്താന്‍. പാക്കിസ്ഥാനിലെ ആരോഗ്യരംഗത്തെ തഴയുന്നതിന്റെ പരിതാപകരമായ അവസ്ഥയാണ് ഇത്തരം റിപ്പോര്‍ട്ടുകളിലൂടെ പുറത്തുവരുന്നത്. ഈ വര്‍ഷം മാത്രം 1.2 ലക്ഷം കോടി പാക്കിസ്ഥാന്‍ രൂപയാണു സൈനിക ബജറ്റിനായി വകയിരുത്തിയത്. ആഭ്യന്തര മൊത്ത ഉല്‍പാദനത്തിന്റെ നാലു ശതമാനം വരെ ഇത്തരത്തില്‍ പ്രതിരോധരംഗത്തിനായി ചെലവഴിക്കുന്ന രാജ്യം ആരോഗ്യരംഗത്തിനായി വകയിരുത്തുന്നത് ജിഡിപിയുടെ രണ്ടര ശതമാനം വരെ മാത്രമെന്ന ഞെട്ടിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. ഇതോടെ ഇത്രയും യുദ്ധക്കൊതി മൂത്ത രാജ്യമാണോ പാകിസ്താന്‍ എന്നാണ് അന്താരാഷ്ട്ര സമൂഹം ചോദിക്കുന്നത്

നിലവില്‍ അവിടെ എയ്ഡ്‌സ് രോഗം പടര്‍ന്നു പിടിക്കുകയാണ്. മാത്രമല്ല പണം ലാഭിക്കാനായി ഒരു തവണ ഉപയോഗിച്ച സിറിഞ്ച് വീണ്ടും ഉപയോഗിക്കുന്നത് ഈ രോഗം അതിവേഗം പകരാന്‍ കാരണമാകുന്നതായും ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. പാക്ക് ഗ്രാമങ്ങളിലെ ആരോഗ്യ കേന്ദ്രങ്ങള്‍ നിലവാരമില്ലാത്തവയാണ്. ആറുലക്ഷത്തോളം മുറിവൈദ്യന്മാരാണ് ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച് പാക്കിസ്ഥാനില്‍ ഉള്ളത്. ഇതില്‍ 2.7 ലക്ഷം പേരും സിന്ധ് പ്രവിശ്യയിലാണ്. പ്രഥമ ശുശ്രൂഷ എന്ന നിലയില്‍ അനാരോഗ്യസാഹചര്യങ്ങളിലുള്ള സൂചികള്‍ ഉപയോഗിച്ച് കുത്തിവയ്പ് നല്‍കുന്നതാണ് രോഗം അതിവേഗം പടരാന്‍ കാരണമെന്നാണു വിലയിരുത്തല്‍. ഷാകോട്ടില്‍ രണ്ടു വര്‍ഷത്തിനിടെ 140ല്‍ അധികം പേര്‍ക്ക് എച്ച്‌ഐവി ബാധ കണ്ടെത്തിയതായി പഞ്ചാബ് പ്രവിശ്യ സര്‍ക്കാരിനെ ഉദ്ധരിച്ച് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ വര്‍ഷം മാത്രം ഇതു വരെ 85 പേര്‍ക്കു എച്ച്‌ഐവി ബാധിച്ചതായി പാക്കിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യ മുഖ്യമന്ത്രി സര്‍ദാര്‍ ഉസ്മാന്‍ ബസ്തറിനു നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. നന്‍കാന സാഹിബിലെ ഷാക്കോട്ടില്‍ പകര്‍ച്ചവ്യാധിയെന്ന പോലെയാണ് രോഗബാധ റിപ്പോര്‍ട്ട് ചെയ്യുന്നത്.

രണ്ടു ലക്ഷം ജനസംഖ്യയുളള ഇവിടെ 2018 സെപ്റ്റംബര്‍ 1 മുതല്‍ ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം 54 പേര്‍ക്കാണ് എയ്ഡ്‌സ് സ്ഥിരീകരിച്ചത്. എന്നാല്‍ ഈ വര്‍ഷം ജൂലൈ 27 വരെ 85 പേര്‍ കൂടി എച്ച്‌ഐവി പോസിറ്റീവാണെന്ന റിപ്പോര്‍ട്ട് വന്നു. ഇതില്‍തന്നെ 56 സ്ത്രീകളും എഴു വയസ്സുള്ള ഒരു കുട്ടിയും ഉള്‍പ്പെടുന്നുണ്ട്.
പാക്കിസ്ഥാനിലെ സിന്ധ് പ്രവിശ്യയില്‍ എയ്ഡ്‌സ് പടരുന്നതു തടയാന്‍ പാക്കിസ്ഥാന്‍ ലോകാരോഗ്യ സംഘടനയുടെ സഹായം തേടിയിരുന്നു. സിന്ധ് പ്രവിശ്യയില്‍ 600ഓളം പേര്‍ എയ്ഡ്‌സ് ബാധിതരാണെന്നാണു നിലവിലെ കണക്കുകള്‍. യുഎന്‍ റിപ്പോര്‍ട്ട് അനുസരിച്ച് ഏഷ്യയില്‍ അതിവേഗം എയ്ഡ്‌സ് പടരുന്ന രണ്ടാമത്തെ രാജ്യമാണ് പാക്കിസ്ഥാന്‍. 2017ല്‍ മാത്രം ഇരുപതിനായിരത്തോളം പേരാണ് അസുഖബാധിതരായത്. ഏഷ്യയില്‍ ഫിലിപ്പീസിലാണ് എച്ച്‌ഐവി ബാധിതരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനയുള്ളത് 170 ശതമാനം. മാത്രമല്ല രോഗം വീണ്ടും വീണ്ടും വ്യാപിക്കാനുളള സാധ്യതയുണ്ടെന്ന് മെഡിക്കല്‍ വിദഗ്ധര്‍ മുന്നറിയിപ്പും വരുന്നുണ്ട്. സുരക്ഷിതമല്ലാത്ത സിറിഞ്ചുകളുടെ ഉപയോഗമാണ് എച്ച്‌ഐവി വ്യാപിക്കാന്‍ കാരണമാകുന്നതെന്നാണ് പൊതുവായ നിഗമനം. വ്യാജ ഡോക്ടര്‍മാരുടെ ഇടപെടലും എയ്ഡ്‌സ് വ്യാപനത്തിനു കാരണമായി. ലര്‍കാന നഗരപരിധിയില്‍ ഇക്കഴിഞ്ഞ മേയില്‍ മാത്രം 18 കുട്ടികള്‍ക്ക് എച്ച്‌ഐവി ബാധിച്ചതായി സ്ഥിരീകരിച്ചിരുന്നു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദുരൂഹതയുണർത്തി കണ്ണൂർ വാണിയപ്പാറ ഇൻഫാൻ്റ് ജീസസ് ചർച്ചിലെ കല്ലറ.  (39 minutes ago)

വീണയെ വിളിച്ചുവരുത്തി കൺമുന്നിലിട്ട് ലോക്കറിൽ ഉള്ളതെല്ലാം വലിച്ചു പുറത്തിട്ട് ED നീയൊക്കെ ക്യാമറയും കൊണ്ട് ചെല്ല്..  (49 minutes ago)

ഓസ്ട്രേലിയയിൽ ഇപ്പോൾ അപേക്ഷിക്കാവുന്ന 10 ജോലികൾ വീഡിയോ അവസാനം വരെ കാണൂ അപേക്ഷിക്കാനുള്ള ലിങ്ക് ഇതാ !!  (1 hour ago)

'ജെ​ൻ​സി'കളെ കയ്യിലെടുത്ത് പൂക്കി മുഖ്യമന്ത്രി  (2 hours ago)

ഭാവി കേരളത്തെ രൂപപ്പെടുത്താനുള്ള ഒരു ബ്ലൂ പ്രിന്റും ഈ ബജറ്റില്‍ കാണാനില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍  (2 hours ago)

"ധർമ്മടം പി എസ് . ആൻസറിംഗ്" സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി!!!  (2 hours ago)

ഇറാന്‍-യുഎസ് ചര്‍ച്ചകള്‍ക്ക് ഇന്ന് ജനീവയില്‍ തുടക്കം; ഹോര്‍മുസിലൂടെ ഇറാന്‍ കപ്പലുകള്‍ കടത്തിവിടാന്‍ തുടങ്ങി  (2 hours ago)

വീണയുടെ അറസ്റ്റ് അടുത്തയാഴ്ചയുണ്ടാകും.  (2 hours ago)

തൊണ്ണൂറു ദിവസങ്ങളോളം പൂർത്തിയാക്കി അതി മനോഹരം; തൊടുപുഴയിൽ പുരോഗമിക്കുന്നു!!  (2 hours ago)

കിഫ്‌ബിയ്‌ക്കും പിണറായി വിജയനും രൂക്ഷവിമർശനം; വിഡി സതീശൻ സർക്കാരിന്റെ ആദ്യ ബഡ്‌ജറ്റ്  (2 hours ago)

ഒന്നിനെതിരെ പൂജ്യം ഗോളുകൾക്ക് വിജയം വരിച്ച് മെക്സിക്കോ ഫിഫ ലോകകപ്പിന്റെ നോക്കൗട്ട് ഘട്ടത്തിലേക്ക് യോഗ്യത നേടുന്ന ആദ്യ ടീമായി  (5 hours ago)

മാസപ്പടി കേസിൽ വീണ വിജയന്റെ ലോക്കർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് പരിശോധിക്കുന്നു.... കേന്ദ്ര സേനയുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന നടക്കുന്നത്  (6 hours ago)

സാധാരണക്കാർക്ക് കൈത്താങ്ങാകേണ്ട സാമൂഹ്യ സുരക്ഷാ ക്ഷേമ പെൻഷൻ തുക ഉയർത്തിയില്ല....  (6 hours ago)

  തെ​ലു​ങ്കാ​ന​യി​ലെ മെ​ഡ്ച​ലി​ൽ കാ​റും ട്ര​ക്കും കു​ട്ടി​യി​ടി​ച്ച് ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർക്ക് ദാരുണാന്ത്യം  (7 hours ago)

ടെ​ലി​ഗ്രാ​മി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​രോ​ധ​നം ശ​രി​വ​ച്ച് ഡ​ൽ​ഹി ഹൈ​ക്കോ​ട​തി...  (7 hours ago)

Malayali Vartha Recommends