ക്രൂഡ് ഓയില്‍ വില വീണ്ടും ഇടിഞ്ഞു

ക്രൂഡ് ഓയില്‍ വിലയില്‍ വീണ്ടും ഇടിവ് രേഖപ്പെടുത്തി. ആറ് വര്‍ഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് ക്രൂഡ് വില്‍പ്പന നടക്കുന്നത്. 1.78 ഡോളര്‍ കുറഞ്ഞ് ബാരലിന് 44 ഡോളറില്‍ താഴെയാണ് വില. അമേരിക്കയുടെ കരുതല്‍ ശേഖരം 80 വര്‍ഷത്തിനിടയിലെ ഏറ്റവും കൂടിയ നിലയിലെത്തിയതാണ് വില വീണ്ടും കുറയാന്‍ കാരണമായത്. അമേരിക്കയുടെ എണ്ണശേഖരം 89 ലക്ഷം ബാരല്‍ വര്‍ധിച്ച് 40.7 കോടി ബാരല്‍ ആയി. ഒപെക് രാജ്യങ്ങള്‍ എണ്ണ ഉത്പാദനം കുറയാക്കാത്തതും വില വന്‍ തോതില്‍ ഇടിയാന്‍ ഇടയാക്കി.
ആറ് മാസത്തിനിടയില്‍ 60 ശതമാനത്തോളമാണ് എണ്ണ വിലയില്‍ ഇടിവുണ്ടായത്. എന്നാല്‍ ആഭ്യന്തര വിപണിയില്‍ ഈ വിലക്കുറവ് പ്രതിഫലിക്കുന്നില്ല. എണ്ണക്കമ്പനികള്‍ വില കുറയ്ക്കുമ്പോള്‍ എക്‌സൈസ് തീരുവ സര്‍ക്കാര്‍ ഉയര്‍ത്തുകയായിരുന്നു. ഇതുവഴി 30,000 കോടി രൂപയാണ് സര്‍ക്കാരിന് അധികമായി ലഭിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















