ഐസിസിനെ വെല്ലുവിളിച്ച് ജോര്‍ദാന്‍, രക്തക്കുരുതി നടത്തിയാല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കും

ഐസിസ് രക്തക്കുരുതി നടത്തിയാല്‍ അതേ ഭാഷയില്‍ തിരിച്ചടിക്കുമെന്നു ജോര്‍ദാന്‍. ബന്ദിയാക്കിയ തങ്ങളുടെ പൈലറ്റ് ലെഫ്റ്റനന്റ് മുവാ അത്ത് അല്‍ കെസിയാബെത്തിനെ ജീവനോടെ വിട്ടുകിട്ടിയില്ലെങ്കില്‍ തങ്ങളുടെ കൈയിലുള്ള ഐസിസ് പോരാളികളെ വധിക്കുമെമെന്നാണ് ജോര്‍ദാന്‍ മുന്നറിയിപ്പ് നല്‍കി. ഐസിസ് പോരാളികളെ വിട്ടുകൊടുത്തു പൈലറ്റിനെ മോചിപ്പിക്കാന്‍ തീരുമാനിച്ച സമയപരിധി കഴിഞ്ഞതോടെയാണ് ജോര്‍ദാന്റെ ഭീഷണി.
കെസിയാബെത്തിനെപ്പറ്റിയും ഒപ്പം ബന്ദിയാക്കപ്പെട്ട ജപ്പാന്‍കാരനായ കെഞ്ചി ഗോട്ടോയെപ്പറ്റിയും ഒരു വിവരവും പിന്നീട് ഐസിസ് നല്‍കിയിട്ടില്ല. ഈ സാഹചര്യത്തില്‍ ഐസിസ് തടവുകാരുടെ മോചനത്തിനുമുമ്പ് തങ്ങളുടെ പൈലറ്റ് ജീവനോടെയുണ്ടെന്ന ഉറപ്പു കിട്ടണമെന്നാണ് ജോര്‍ദാന്റെ ആവശ്യം. കെസിയാബെത്ത് ജീവനോടെയില്ലെങ്കില്‍, പിടിയിലുള്ള സാജിദാ അല്‍ റിഷാവി ഉള്‍പ്പെടെയുള്ള ഐസിസ് കമാന്‍ഡര്‍മാരുടെ വധശിക്ഷ ഉടന്‍ നടപ്പാക്കാനാണ് ജോര്‍ദാന്റെ നീക്കം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















