ഇന്ത്യയും യുഎസ്സും അടുക്കുന്നത് ചൈനയ്ക്ക് ഭീഷണിയാകില്ലെന്ന് ഒബാമ

ഇന്ത്യയും യുഎസ്സും അടുക്കുന്നത് ചൈനയ്ക്ക് ഒരു ഭീഷണിയല്ലെന്ന് യു.എസ് പ്രസിഡന്റ് ബരാക് ഒബാമ. ചരിത്രമായ ഇന്ത്യന്‍ സന്ദര്‍ശനത്തിനിടെ ഇന്തോഅമേരിക്കന്‍ ജേര്‍ണലിസ്റ്റ് ഫരീദ് സക്കറിയയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഇന്ത്യയും യു.എസ്സും ജനാധിപത്യ രാജ്യങ്ങളാണ്. സ്വാഭാവികമായും ഇരുരാജ്യങ്ങളും തമ്മില്‍ പല നയതന്ത്രപരമായ കാര്യങ്ങളിലും തുറന്ന ചര്‍ച്ചയ്ക്ക് ഇടമുണ്ട്. അക്കാര്യത്തില്‍ ചൈനയുടെ ഭരണസംവിധാനം ഇന്ത്യയുടെയും യുഎസ്സിന്റെയും നിന്നും വ്യത്യസ്തമാണ്. അതുകൊണ്ടാണ് ഇന്ത്യ യുഎസ്സിന്റെ സ്വാഭാവിക മിത്രമാണെന്ന് താന്‍ പറഞ്ഞതെന്നും ഒബാമ പറഞ്ഞു.
ഇന്ത്യയെപ്പോലെ ചൈനയുമായുള്ള ബന്ധവും അമേരിക്കയ്ക്ക് വളരെ പ്രധാനമാണ്. ചൈനയുമായുള്ള ബന്ധവും നൈസര്‍ഗ്ഗികമായ വേഗതയില്‍ മുന്നോട്ട് പോകുകയാണ്. സത്യത്തില്‍, ലോകരാഷ്ട്രങ്ങള്‍ തമ്മില്‍ വളരെ ക്രിയാത്മകമായൊരു ബന്ധം സ്ഥാപിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. അതിന് മുന്‍കൈ എടുക്കേണ്ടത് യു.എസ്സും ചൈനയും ഇന്ത്യയുമൊക്കെയാണ്.
താങ്കളെടുത്ത തീരുമാനങ്ങളില്‍ ഏറ്റവും അഭിമാനം തോന്നുന്നത് എതാണെന്ന ചോദ്യത്തിന് രണ്ടു യുദ്ധങ്ങള്‍ അവസാനിപ്പിക്കാന്‍ സാധിച്ചു എന്നായിരുന്നു ഉത്തരം. ഇറാഖിലെയും അഫ്ഗാനിസ്താനിലെയും. ഇരുരാജ്യങ്ങളില്‍ നിന്നുള്ള സൈനികപിന്മാറ്റം പോലും അതീവസങ്കീര്‍ണമാണ്. അതും വളരെ ശ്രദ്ധയോടെയാണ് കൈകാര്യം ചെയ്യുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha





















