ഈജിപ്തില്‍ 183 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് വധശിക്ഷ

ഈജിപ്തില്‍ 183 മുസ്ലീം ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ക്ക് കോടതി വധശിക്ഷ വിധിച്ചു. പൊലീസുകാരെ കൊലപ്പെടുത്തിയെന്ന കുറ്റത്തിനാണ് ശിക്ഷ. 2013ല്‍ കര്‍ദാസ പട്ടണത്തില്‍ മുര്‍സി ഗവണ്‍മെന്റിനെതിരായ പ്രക്ഷോഭത്തില്‍ പതിനാറ് പൊലീസുകാരെ കൊലപ്പെടുത്തിയെന്നാണ് കേസ്. ഹാജരാവാതിരുന്ന 34 പേര്‍ക്കും വധശിക്ഷ വിധിച്ചിട്ടുണ്ട്.
ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുക്കപ്പെട്ട് ആദ്യ ഭരണാധികാരിയായ മുഹമ്മദ് മുര്‍സിയെ പുറത്താക്കി പട്ടാളമേധാവിയായ അബ്ദുല്‍ ഫത്തേ അല്‍ സിസി ഭരണം പിടിച്ചെടുത്തതിനെ തുടര്‍ന്നാണ് ബ്രദര്‍ഗുഡ് പ്രവര്‍ത്തകര്‍ക്കുനേരെ കേസെടുത്തു തുടങ്ങിയത്. ഇതിന് മുമ്പും പ്രക്ഷോഭത്തില്‍ പങ്കെടുത്തവര്‍ക്ക് വധശിക്ഷ വിധിച്ചിരുന്നു.പട്ടാളഭരണകൂടം ആയിരക്കണക്കിന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകരെ അറസ്റ്റു ചെയ്ത് കൂട്ടവിചാരണ നടത്തിയിരുന്നു.
പ്രത്യേക നീതിന്യായവ്യവസ്ഥ പിന്തുടര്‍ന്ന് പ്രക്ഷോഭത്തെ അടിച്ചമര്‍ത്തുന്ന സര്‍ക്കാരിന്റെ തന്ത്രമാണിതെന്ന് മനുഷ്യാവകാശസംഘടനകള്‍ ആരോപിച്ചു. അതേസമയം, സമാധാനത്തിലൂന്നി സംഘടനയെ മുന്നോട്ട് കൊണ്ടു പോകാന്‍ തങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പറഞ്ഞു. രാജ്യത്തെ പട്ടാള ഭരണത്തിനെതിരെ ബ്രദര്‍ഹുഡ് പ്രവര്‍ത്തകര്‍ പ്രക്ഷോഭം തുടരുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















