ജോര്‍ദ്ദാന്‍ പൈലറ്റിനെ ഐസിസ് ഭീകരര്‍ ജീവനോടെ കത്തിച്ചു, പ്രതികാരം ചെയ്യുമെന്ന് ജോര്‍ദ്ദാന്‍

സിറിയയില്‍ ബന്ദിയായിരുന്ന ജോര്‍ദ്ദാന്‍ പൈലറ്റ് മോസ് അല്‍കസാസ്‌ബെയെ ഐസിസ് ഭീകരര്‍ ജീവനോടെ കത്തിച്ചു. കൊലപാതക ദൃശ്യങ്ങള്‍ ഐസിസ് കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെ പുറത്തുവിട്ടു. ശരീരമാസകലം പെട്രോള്‍ ഒഴിച്ചശേഷം കസാസ്‌ബെയെ ഇരുമ്പഴിക്കുള്ളില്‍ ബന്ധിച്ച് തീകൊളുത്തി കൊല്ലുകയായിരുന്നു.
കസാസ്‌ബെയ്ക്ക് എന്തെങ്കിലും സംഭവിച്ചാല്‍ തങ്ങളുടെ പക്കലുള്ള ഐസിസ് തീവ്പവാദികളെ വധിക്കുമെന്ന് ജോര്‍ദ്ദാന്‍ താക്കീത് നല്‍കിയിരുന്നു.മാത്രമല്ല തങ്ങളുടെ പൈലറ്റിനെ വിട്ടുകിട്ടാന്‍ എല്ലാവഴികളും തേടുകയാണെന്ന് ജോര്‍ദ്ദാന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയതിന് പിന്നാലെയാണ് കസാസ്‌ബെയെ ഐസിസ് വധിച്ചത്. കസാസ്‌ബെയുടെ മോചനത്തിന് വേണ്ടി തടവിലുള്ള അല്‍ക്വഇദ ഭീകര പ്രവര്‍ത്തക സാജിദാ അല്‍ റിഷാവിയെ ഐസിസിന് വിട്ടുനല്‍കാനും ജോര്‍ദ്ദാന്‍ തയ്യാറായിരുന്നു. എന്നാല്‍, പൈലറ്റ് ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു നല്‍കാനോ തെളിവു നല്‍കാനോ ഐസിസ് തയ്യാറായില്ല.
യു.എസിന്റെ നേതൃത്വത്തിലുള്ള സഖ്യസേനാംഗമായ കസാസ്‌ബെ കഴിഞ്ഞ ഡിസംബറിലാണ് തെക്കന്‍ സിറിയയില്‍വെച്ച് ഐസിസിന്രെ പിടിയിലായത്. തെക്കന്‍ സിറിയയില്‍ വ്യോമാക്രമണം നടത്തുന്നതിനിടെയായിരുന്നു സംഭവം. റാഖയിലെ നദിയില്‍ തകര്‍ന്നുവീണ വിമാനത്തില്‍ നിന്നും കസാസ്‌ബെയെ പിടികൂടി ബന്ദിയാക്കുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















