പകരത്തിന് പകരം ചെയ്തു, തങ്ങളുടെ പൈലറ്റിനെ ജീവനോടെ കത്തിച്ചതിന് പ്രതികാരമായി ഐ.എസ് ഭീകര വനിതയെ വധിച്ച് ജോര്‍ദ്ദാന്‍

സിറിയയില്‍ ഐ.എസ് ബന്ദിയാക്കിയ ജോര്‍ദ്ദാന്‍ പൈലറ്റ് മോസ് അല്‍കസാസ്‌ബെയെ ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരര്‍ ജീവനോടെ കത്തിച്ചതിന് പ്രതികാരമായി ജോര്‍ദ്ദാനില്‍ തടവിലുണ്ടായിരുന്ന ഐ.എസ് തീവ്രവാദികളുടെ ചാവേര്‍ വനിത സാജിദാ അല്‍ റിഷാവി അടക്കം രണ്ടു പേരെ ജോര്‍ദ്ദാന്‍ തൂക്കിലേറ്റി. തങ്ങളുടെ പൈലറ്റിന് എന്തെങ്കിലും സംഭവിച്ചാല്‍ ഐ.എസിനെ വെറുതെ വിടില്ലെന്ന് ജോര്‍ദ്ദാന്‍ ഐസിസിന് മുന്നറിയിപ്പ് നല്‍കിയിരുന്നു.എന്നാല്‍ ഇത് അവഗണിച്ചാണ് ഐഎസ് അല്‍കസാസ്‌ബെയെ ജീവനോടെ കത്തിച്ചത്. ശരീരമാസകലം പെട്രോള്‍ ഒഴിച്ചശേഷം കസാസ്‌ബെയെ ഇരുന്പഴിക്കുള്ളില്‍ ബന്ധിച്ച് തീകൊളുത്തുകയായിരുന്നു. 22 മിനിട്ട് ദൈര്‍ഘ്യമുള്ള ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റിലൂടെ പുറത്തുവിടുകയും ചെയ്തിരുന്നു.
സാജിദയെ വിട്ടു നല്‍കാന്‍ ജോര്‍ദ്ദാന്‍ തയ്യാറായെങ്കിലും പൈലറ്റ് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്ന് ഉറപ്പു നല്‍കാനോ തെളിവു നല്‍കാന്‍ ഐഎസ് തയ്യാറായിരുന്നില്ല. ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ തടവിലുള്ള ഐ.എസ് തീവ്രവാദികളുടെ വധശിക്ഷ നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് ആയിരക്കണക്കിന് പേര്‍ ജോര്‍ദ്ദാനില്‍ തെരുവിലിറങ്ങി. ജോര്‍ദ്ദാന്‍ പട്ടണമായ കരാക്കില്‍ തെരുവിലിറങ്ങിയവരെ പിരിച്ചുവിടാന്‍ പൊലീസ് വെടിയുതിര്‍ത്തതായി റിപ്പോര്‍ട്ടുണ്ട്.
ഇറാക്കിലെ അല്‍ക്വഇദ പ്രവര്‍ത്തകന്‍ സിയാദ് കര്‍ബോളിയാണ് തൂക്കിലേറ്റപ്പെട്ട രണ്ടാമത്തെയാള്‍. ഇവരടക്കം ആറ് ഐ.എസ്. തീവ്രവാദികളെ തൂക്കിലേറ്റാനാണ് ജോര്‍ദ്ദാന്‍ തീരുമാനിച്ചത്. ഐ.എസ് തീവ്രവാദികള്‍ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട വനിതയാണ് സാജിദ. ശേഷിക്കുന്നവരുടെ വധശിക്ഷ വ്യാഴാഴ്ച നടപ്പാക്കുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















