ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഐസിസിനെതിരെ യുദ്ധത്തിന് തയ്യാറെടുക്കുന്നു

ജോര്‍ദാന്‍ രാജാവ് അബ്ദുള്ള രണ്ടാമന്‍ ഭീകരസംഘടനയായ ഐസിസിനെ ആക്രമിക്കാന്‍ നേരിട്ടിറങ്ങുന്നു. ജോര്‍ദാന്‍ സര്‍ക്കാര്‍ ഇക്കാര്യം നിഷേധിച്ചിട്ടും പട്ടാളവേഷത്തിലുള്ള അബ്ദുള്ളയുടെ ചിത്രമടങ്ങുന്ന ചൂടന്‍ വാര്‍ത്ത സോഷ്യല്‍ മീഡിയയിലൂടെയാണ് പരക്കുന്നത്. ജോര്‍ദാന്റെ പൈലറ്റ് മുവാസ് അല്‍കസാസ്‌ബെയെ ഐസിസ് ജീവനോടെ ചുട്ടുകൊന്നതിനുള്ള പ്രതികാരമായി ഐസിസിനെ തുടച്ചുനീക്കുമെന്ന് ജോര്‍ദ്ദാന്‍ പ്രഖ്യാപിച്ചിരുന്നു.
ഇതിനു പിന്നാലെ ഒരു വനിതയടക്കം രണ്ട് ഐസിസ് ഭീകരരെ ജോര്‍ദാന്‍ തൂക്കിക്കൊന്നു. തുടര്‍ന്നായിരുന്നു അബ്ദുള്ളയുടെ യുദ്ധപ്രഖ്യാപനം. ജോര്‍ദാന്‍ സൈന്യത്തിന്റെ സ്‌പെഷ്യല്‍ ഫോഴ്‌സിന്റെ ചുമതല വഹിച്ചിരുന്ന അബ്ദുള്ള ഹെലികോപ്റ്റര്‍ പൈലറ്റ് കൂടിയാണ്.അതിനിടെ ഐസിസിന് ശക്തമായ തിരിച്ചടി നല്‍കണമെന്ന ആവശ്യം ജോര്‍ദാനില്‍ ശക്തമാകുകയാണ്. കൊല്ലപ്പെട്ട പൈലറ്റിന്റെ പിതാവടക്കം ഈ ആവശ്യവുമായി രംഗത്തെത്തിയിട്ടുണ്ട്. ഐസിസിനെതിരെ പോരാടുന്ന സഖ്യസേനയില്‍ അംഗമാണ് ജോര്‍ദാന്‍.
എസിസില്‍ ചേര്‍ന്നശേഷം രക്ഷപ്പെടാന്‍ ശ്രമിച്ച മൂന്ന് ചൈനീസ് തീവ്രവാദികളെ പരസ്യമായി തൂക്കിക്കൊന്നു. ചൈനയിലെ ഷിനിയാങ് പ്രവിശ്യയിലെ തീവ്രവാദികളായ 300 പേര്‍ ഐസിസില്‍ ചേര്‍ന്നിട്ടുണ്ടെന്നാണ് സൂചന. ഇതില്‍ മൂന്നുപേരാണ് വധിക്കപ്പെട്ടത്. കഴിഞ്ഞ സെപ്റ്റംബറില്‍ ഒരാളെ വധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















